NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് കാറും ടാറ്റാ സുമോയും കൂട്ടിയടിച്ചു ഒരാള്‍ മരിച്ചു; 6 പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: കൊവ്വല്‍ പള്ളി പെട്രോള്‍ പമ്പിനു സമീപം കാറും ടാറ്റാ സുമോയും കൂട്ടിയടിച്ച് ഒരാള്‍ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.[www.malabarflash.com] 

തൈക്കടപ്പുറം സ്വദേശി തമ്പാന്‍ (55) മരിച്ചത്. ഭാര്യ മിനി(45), മകൾ മിമിത, മരുമകൻ വിനീഷ്, കൊച്ചു മക്കളായ വൈദേഹി, കാഷിദ് എന്നിവർക്കാണ് പരിക്കേറ്റത്.

വാഹനത്തില്‍ കാല്‍ കുടുങ്ങിക്കിടന്നയാളെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ അഗ്‌നിരക്ഷാസേനയെത്തിയാണ് വാഹനം വെട്ടിപൊളിച്ച് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റിയത്.

ഗുരുതര പരിക്കേറ്റ മറ്റു രണ്ടു പേരില്‍ ഒരാളെ മംഗലാപുരത്തേക്കും മറ്റൊരാളെ കണ്ണൂരിലേക്കും മാറ്റി. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടം ഉണ്ടായത്.

Post a Comment

0 Comments