മുഖ്യമായും നായകളെ ബാധിക്കുന്ന കാനിന്‍ പാര്‍വോ വൈറസാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന വീക്കമാണ് ഇവയില്‍ കണ്ടെത്തിയത്.
ഒരുനായയില്‍ നിന്ന് മറ്റൊരു നായയിലേക്ക് രോഗം പടരുകയാണ്. സമ്പര്‍ക്കമില്ലാതെയും രോഗം പകരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വളര്‍ത്തുനായകള്‍ക്ക് രോഗം വന്നതിന് പിന്നാലെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉടമകള്‍ ഭയപ്പെട്ടിരുന്നു. കോവിഡ് ബാധയാകുമോയെന്ന ആശങ്കയായിരുന്നു ഇതിന് കാരണം. തുടര്‍ന്ന് പലരും നായകളെ ഉപേക്ഷിക്കുന്ന സാഹചര്യവും ഉണ്ടായി.
കൊല്‍ക്കത്ത നഗരസഭ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചത് 60 തെരുവുനായകള്‍ ചത്തെന്നാണ്. എല്ലാദിവസവും ഇത്തരത്തിലുള്ള രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതായും അധികൃതര്‍ പറയുന്നു
0 Comments