'നാർസോ 30 പ്രോ 5ജി' റിയൽമി ഈ വർഷം പുറത്തിറക്കുന്ന മൂന്നാമത്തെ 5ജി ഫോണാണ്. എക്സ് 7 സീരീസിലെ മീഡിയടെക് ഡൈമൻസിറ്റി 800 യു എന്ന പ്രൊസസറാണ് നാർസോ 30 പ്രോ 5ജിയിലും നൽകിയിരിക്കുന്നത്.
അതേസമയം, ലോ ബജറ്റ് ഫോണായ നാർസോ 30 എക്ക് മീഡിയ ടെകിന്റെ 4ജി ചിപ്സെറ്റ് ഹീലിയോ ജി85 ആണ് കരുത്തുപകരുന്നത്. ഫോണുകളുടെ വിലയും റിയൽമി പുറത്തുവിട്ടുകഴിഞ്ഞു. നാർസോയുടെ 5ജി ഫോണിെൻറ 6GB+64GB വകഭേദത്തിന് നൽകിയിരിക്കുന്ന പ്രാരംഭ വില 16,999 രൂപയാണ്. 8GB+128GB-യുള്ള ഉയർന്ന വകഭേദത്തിന് 19,999 രൂപ നൽകേണ്ടിവരും. 30 എ-യുടെ 3GB+32GB വകഭേദത്തിന് 8,999 രൂപയും 4GB+64GB-ക്ക് 9,999 രൂപയുമാണ് വില.
നാർസോ 30 പ്രോ 5ജി വിശേഷങ്ങൾ
ഇന്ത്യയിൽ ലഭ്യമായ റിയൽമിയുടെ ഏറ്റവും വില കുറഞ്ഞ 5ജി ഫോണാണ് നാർസോ 30 പ്രോ. 6.5 ഇഞ്ചുള്ള ഫുൾ.എച്ച്ഡി എൽസിഡി ഡിസ്പ്ലേയും കൂടെ 120Hz റിഫ്രഷ് റേറ്റും ഒപ്പം 2400 x 1080 പിക്സൽ റെസൊല്യൂഷനും ഫോണിെൻറ പ്രത്യേകതയാണ്.

600 നിറ്റ്സ് വരെ പീക് ബ്രൈറ്റ്നസും ചേരുന്നതോടെ മികച്ച അനുഭവം ഡിസ്പ്ലേ സമ്മാനിക്കുമെന്നത് തീർച്ച. 16MP യുള്ള സെൽഫി കാമറ ഡിസ്പ്ലേയുടെ ടോപ്-ലെഫ്റ്റ് കോർണറിലായാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.
മൂന്ന് പിൻകാമറകളാണ് നാർസോ 30പ്രോക്ക്. 48MP പ്രധാന സെൻസർ, 8MP അൾട്രാ വൈഡ് ലെൻസ്, 2MP യുള്ള മാക്രോ കാമറയുമാണവ. UFS 2.1 സ്റ്റോറേജും 8GB വരെയുള്ള LPDDR4x റാമും ഫോണിന്റെ പ്രകടനത്തിന് മാറ്റ് കൂട്ടിയേക്കും. 5000 എംഎഎച്ചുള്ള ബാറ്ററി ചാർജ് ചെയ്യാനായി 30W ഡാർട്ട് ചാർജറാണ് കൂടെയുണ്ടാവുക.

നാർസോ 20 പ്രോക്ക് 65 വാട്ട് ചാർജറായിരുന്നു റിയൽമി നൽകിയത് എന്നത് ശ്രദ്ദേയമാണ്. ഇയർഫോൺ കുത്തി പാട്ട് കേൾക്കാനായി 3.5 എംഎം ഹെഡ്ഫോൺ ജാക്ക് നൽകിയിട്ടുണ്ട്. റിയൽമി എക്സ് 7 സീരീസിൽ അതില്ലായിരുന്നു.
നാർസോ 30 എ-യുടെ വിശേഷങ്ങൾ
6.5 ഇഞ്ചുള്ള എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് 30 എ-ക്ക്. 1600 x 720 പിക്സൽ വ്യക്തതയുള്ള ഡിസ്പ്ലേക്ക് 570 നിറ്റ്സ് പീക് ബ്രൈറ്റ്നസാണ് നൽകിയിരിക്കുന്നത്. വാട്ടർഡ്രോപ് നോച്ചിൽ 8MPയുള്ള മുൻ കാമറയാണ് 30 എ-ക്ക്. പിറകിൽ ഇരട്ട കാമറകളാണുള്ളത്. 13MP യുള്ള പ്രധാന സെൻസറും ബ്ലാക് ആൻഡ് വൈറ്റ് പോർട്രെയിറ്റ് ലെൻസും കൂടെ ഒരു എൽ.ഇ.ഡി ഫ്ലാഷും കാണാം.

6000 എംഎഎച്ചുള്ള വലിയ ബാറ്ററിയാണ് ഫോണിന്. അത് ചാർജ് ചെയ്യാൻ 18W ചാർജറും കൂടെയുണ്ടാകും.
0 Comments