ചടയമംഗലം: നിലമേൽ വേയ്ക്കൽ മുസ്ലിം ജമാഅത്ത് ഉടമസ്ഥതയിലുള്ള ആംബുലൻസ് മോഷ്ടാവ് കടത്തിക്കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ചടയമംഗലം പോലീസ് മോഷ്ടാവിനെ കുടുക്കി. നിലമേൽ എലികുന്നാംമുകൾ സ്വദേശി ആസിഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ജമാഅത്ത് ഉടമസ്ഥതയിലുള്ള ആംബുലൻസ് താക്കോൽ പള്ളി ഓഫിസിലാണ് സൂക്ഷിച്ചിരിക്കുന്നത്. പള്ളിയിലുള്ളവർ പുറത്തുപോയ തക്കം നോക്കിയാണ് രാവിലെ പത്തുമണിയോടെ ജനൽവഴി താക്കോൽ കവർന്ന് ആംബുലൻസുംസ്റ്റാർട്ട് ചെയ്ത് ഇയാൾ കടന്നത്.
ഇത് പള്ളി ജീവനക്കാരൻ കണ്ടു. തുടർന്ന്, പോലീസിനെയും നാട്ടുകാരെയും പള്ളി ഭാരവാഹിയും അറിയിച്ചതിനെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തി. കാറിലെത്തിയ മോഷ്്ടാവ് കാറ് ഒതുക്കി നിർത്തിയ ശേഷമാണ് ആംബുലൻസുമായി കടന്നത്. കാർ എടുക്കാൻ തിരികെ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. പിന്നീട്, ആംബുലൻസ് തുമ്പോട് നിന്ന് കണ്ടെടുത്തു.
ചടയമംഗലം സി.ഐ ബിജോയ്, എസ്.ഐ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments