NEWS UPDATE

6/recent/ticker-posts

പക്ഷിപ്പനി മനുഷ്യരിലേക്ക് ; ലോകത്തെ ആദ്യകേസ് റഷ്യയിൽ റിപ്പോർട്ട് ചെയ്തു

മോസ്‌കോ: പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പടർന്നതായി റിപ്പോർട്ട്. റഷ്യയിലാണ് മനുഷ്യരിൽ പക്ഷിപ്പനി പടർന്ന ആദ്യ കേസ് രാജ്യത്ത് രേഖപ്പെടുത്തപ്പെട്ടതായി റഷ്യൻ ഉപഭോക്തൃ ആരോഗ്യ നിരീക്ഷണ വിഭാഗം മേധാവി റോസ്‌പോട്രെബ്നാഡ്സർ പറഞ്ഞു. സംഭവം ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്തതായും അദ്ദേഹം അറിയിച്ചു.[www.malabarflash.com]


പക്ഷിപ്പനിയുടെ എച്ച്5എൻ8 വകഭേദം റഷ്യ, യൂറോപ്പ്, ചൈന, മിഡിൽ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് കോഴികളിൽ മാത്രമായിരുന്നു. H5N1, H7N9, H9N2 എന്നീ വകഭേദങ്ങൾ മനുഷ്യരിലേക്ക് പകരാം. 



പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളൂവൻസ കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കണ്ടുവരുന്ന സാംക്രമിക രോഗമാണ് പക്ഷിപ്പനി. ഓർത്തോമിക്‌സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയൻ ഇൻഫ്ളുവൻസ എ. വൈറസുകളാണ് പക്ഷിപ്പനിയുടെ കാരണക്കാർ. 

ദേശാടന പക്ഷികളാണ് ഈ രോഗം പടർത്തുന്നത്. പ്രത്യേകിച്ച് നീർപക്ഷികൾ. ഇത്തരം പക്ഷികളിൽ സ്വാഭാവികമായി ചെറിയ അളവിൽ കണ്ടുവരുന്ന വൈറസുകൾ വളർത്തുപക്ഷികളിലേക്ക് പടരുന്നതോടെ വിനാശകാരികളാകുന്നു.

Post a Comment

0 Comments