NEWS UPDATE

6/recent/ticker-posts

മുസ്‌ലിം ലീഗ് എന്‍ഡിഎയില്‍ വരാന്‍ തയ്യാറായാല്‍ സ്വീകരിക്കും: ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്: മുസ്‌ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍ഡിഎയില്‍ ചേരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.[www.malabarflash.com]

മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭയുടെ പ്രതികരണം. മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ മുസ്‌ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എ യോടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. 


കശ്മീരില്‍ ബിജെപി അവിടുത്തെ നാഷണല്‍ കോണ്‍ഫ്രന്‍സുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്‌ലിം സമൂഹത്തിനും മുസ്‌ലിം ലീഗ് നേതൃത്വത്തിനും ഗുണകരമാണെന്നും ശോഭ പറഞ്ഞു.

Post a Comment

0 Comments