NEWS UPDATE

6/recent/ticker-posts

കേരളത്തിൽ എൽഡിഎഫിന്‌ തുടർഭരണമെന്ന്‌ ചാനൽ സർവേകൾ; മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ പിന്തുണ പിണറായിക്ക്‌

തിരുവനന്തപുരം: എൽഡിഎഫ്‌ സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ചാനൽ സർവ്വേകൾ. ഏഷ്യാനെറ്റ് സീ ഫോര്‍, ട്വന്റിഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേകളാണ്‌ എൽഡിഎഫിന്‌ തുടർഭരണം പ്രവചിക്കുന്നത്‌.[www.malabarflash.com] 

ഇടതുമുന്നണി ഏറ്റവും കുറഞ്ഞത് 72 സീറ്റെങ്കിലും നേടുമെന്നാണ് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്‍ഡിഎഫ് 72 മുതല്‍ 78 സീറ്റ് വരെ നേടും. ഭരണം പിടിക്കാന്‍ വേണ്ട 71 സീറ്റിലേക്ക് എത്താന്‍ യുഡിഎഫിന് കഴിയില്ലെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.


വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നുണ്ട്. വടക്കന്‍ കേരളത്തിലെ 60 സീറ്റില്‍ എല്‍ഡിഎഫ് 32 മുതല്‍ 34 സീറ്റ് വരെ നേടുമെന്നും സര്‍വ്വേ ഫലം പറയുന്നു. വടക്കന്‍ കേരളത്തില്‍ 43% ശതമാനം എല്‍ഡിഎഫിനെ പിന്തുണയ്‌ക്കുമെന്നും സര്‍വ്വേ പറയുന്നു. മധ്യകേരളത്തില്‍ 39 ശതമാനം പേര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും സര്‍വ്വേ പറയുന്നു. മൂന്ന് ശതമാനം വോട്ട് മറ്റുള്ളവര്‍ക്കും ലഭിക്കുമെന്നും സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തേക്കുറിച്ച് 69 ശതമാനം പേര്‍ക്കും നല്ല അഭിപ്രായമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വ്വേ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വ്വേ

എല്‍ഡിഎഫ് 72-78
യുഡിഎഫ് 59-65
എന്‍ഡിഎ 3-7
മറ്റുള്ളവര്‍ –0


എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ട്വന്റിഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ പ്രവചനം. യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 42.38 ശതമാനം പേരാണ് എല്‍ഡിഎഫ് ഭരണം തന്നെയുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടത്. യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു.

പൊതുജനങ്ങളുടെ മനസിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കുമെന്നും ട്വന്റിഫോര്‍ സര്‍വ്വേ വ്യക്തമാക്കുന്നു. 30 ശതമാനം പേരാണ് പിണറായി വിജയനെ മുഖ്യമന്ത്രിയായി ചൂണ്ടിക്കാണിക്കുന്നത്.

ട്വന്റിഫോര്‍ സര്‍വ്വേ

എല്‍ഡിഎഫ് 68-78
യുഡിഎഫ് 62-72
എന്‍ഡിഎ 1-2
മറ്റുള്ളവര്‍ –0

Post a Comment

0 Comments