വാർഡിലെ വർഷങ്ങളായി പൊളിഞ്ഞു കിടക്കുന്ന കുഴിക്കര കോളനി റോഡ് വിഷയം ഗ്രാമസഭയിൽ ചോദിച്ച വ്യക്തിയെ കയ്യേറ്റം ചെയ്യാൻ മെമ്പർ ആഹ്വാനം ചെയ്തതായി യു ഡി എഫ് ആരോപിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ലാപ്‌സ് ആക്കിയ 53 ലക്ഷം രൂപയെ കുറിച്ചും സഭയിൽ ചോദ്യം ഉയർന്നു. ഇതിനോട് ഇടത് അംഗം മോശമായി പ്രതികരിച്ചതായും യു ഡി എഫ് കുറ്റപ്പെടുത്തി.
എന്നാൽ ഗ്രാമസഭ ഏതാണ്ട് തീരാറായ സമയത്താണ് വാർഷിക പദ്ധതിയുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ഉന്നയിച്ച് യുവ ഡി എഫ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടതെന്ന് പഞ്ചായത്ത് അംഗം അരിമ്പ്ര മോഹനൻ പറഞ്ഞു. ഗ്രാമസഭ മിനുട്ട്സ് വരെ കീറി നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. ഇത് ചോദ്യം ചെയ്തതോടെയാണ് എൽഡിഎഫ് പ്രവർത്തകർക്ക് നേരെ ഇവർ കൈയ്യേറ്റം നടത്തിയത്.
തുടർന്ന് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി രജീഷ് പൈക്കാടൻ (31), അജീഷ് നറുകര (27), ആലിക്കാപറമ്പിൽ ഉണ്ണി മമ്മത് (67), കോലാർ ശ്രീജിത്ത് (26) എന്നിവർക്ക് പരിക്കേറ്റു. ഉണ്ണിമമ്മതിന് തലക്കാണ് പരിക്കേറ്റത്. ഇരു പാർട്ടിയിലും പെട്ട 8 ഓളം പേർ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
0 Comments