ലീഗിന്‍റെ കയ്യിലുള്ള ഗുരുവായൂര്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഉഭയകക്ഷി ചര്‍ച്ച വ്യാഴാഴ്ച നടക്കും.
അഞ്ച് സീറ്റ് ചോദിച്ച ലീഗിനോട് രണ്ടേ തരാന്‍ കഴിയുവെന്നാണ് കോണ്‍ഗ്രസിന്‍റെ മറുപടി. മുമ്പ് ലീഗ് മത്സരിച്ചിരുന്ന കൊല്ലം ജില്ലയിലെ ഇരവിപുരവും സംവരണ മണ്ഡലമായ ത്യശ്ശൂരിലെ ചേലക്കരയും നല്‍കാമെന്ന് അറിയിച്ചു. രണ്ട് സീറ്റ് തന്നാല്‍ മതിയാകില്ലെന്ന മറുപടിയാണ് ലീഗ് നല്‍കിയത്. അതോടെ കൂത്തുപറമ്പ് കൂടി നല്‍കാന്‍ തയ്യാറാണെന്ന സൂചന കോണ്‍ഗ്രസ് കൊടുത്തു.
ലീഗിന്‍റെ കയ്യിലുള്ള ഗുരുവായൂര്‍ സീറ്റ് കോണ്‍ഗ്രസ് ചോദിച്ചിട്ടുണ്ട്. പകരം തവനൂരോ മത്സരസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റോ കിട്ടുമെങ്കില്‍ ചര്‍ച്ച ചെയ്യാമെന്ന് ലീഗ് നേതാക്കള്‍ മറുപടി നല്‍കി. അഴീക്കോടിന് പകരം കണ്ണൂരും ബാലുശ്ശേരിക്ക് പകരം കുന്ദമംഗലവും വേണമെന്ന ആവശ്യവും ലീഗ് മുന്നോട്ട് വെച്ചു.
കുന്ദമംഗലം തിരികെ നല്‍കാന്‍ തയ്യാറാണെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ തന്നെ കോണ്‍ഗ്രസ് സമ്മതിച്ചിട്ടുണ്ട്. അടുത്ത ചര്‍ച്ചയില്‍ കണ്ണൂര്‍ സീറ്റിന്റെ കാര്യത്തിലുള്ള നിലപാട് കോണ്‍ഗ്രസ് അറിയിക്കും. തിരുവമ്പാടി സീറ്റ് വിട്ടുനല്‍കാനാകുമോയെന്ന് കോണ്‍ഗ്രസ് ചോദിച്ചെങ്കിലും ഇല്ലെന്ന മറുപടിയാണ് ലീഗ് നല്‍കിയത്.

0 Comments