NEWS UPDATE

6/recent/ticker-posts

ഒളിഞ്ഞു നോട്ടം ചോദ്യം ചെയ്തു, വൈരാഗ്യം തീർക്കാൻ തയ്യൽക്കടയിലെ ഉപകരണങ്ങൾക്ക് തീയിട്ട പ്രതി അറസ്റ്റിൽ

കോഴിക്കോട്: തെരുവോത്ത് കടവില്‍ തയ്യൽക്കട കുത്തിത്തുറന്ന് ഉപകരണങ്ങൾക്ക് തീയിട്ട കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവോത്ത് കടവ് സ്വദേശി സായിസിനെയാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.[www.malabarflash.com]


കഴിഞ്ഞ ദിവസമാണ് തെരുവോത്ത് കടവിലെ കുഞ്ഞിരാമന്‍റെ കടയിൽ അതിക്രമിച്ച് കയറിയ യുവാവ് കടയിലെ ഉപകരണങ്ങൾക്ക് തീയിട്ടത്. രാത്രിയിൽ കടയുടെ ജനൽപാളി ഇളക്കി അകത്ത് കയറി ആദ്യം കടയിലെ സാധനങ്ങളെല്ലാം തല്ലിത്തകർത്തു.

തുടർന്നാണ് തുണിത്തരങ്ങളും ഇൻവെർട്ടറിന്‍റെ ബേറ്ററിയും കടയുടെ പിൻഭാഗത്ത് എത്തിച്ച് കത്തിച്ചത്. കൂടാതെ കടയിൽ നിന്ന് ഇയാൾ ഇസ്തിരിപ്പെട്ടിയും തയ്യിൽ മെഷീനും മോഷ്ടിച്ചു. 

സംഭവത്തിൽ പ്രതി സായിസിനെ അത്തോളി പോലീസ് ചൊവ്വാഴ്ച പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് തയ്യിൽ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. 

സമീപത്തെ വീടുകളിൽ ഇയാൾ ഒളിഞ്ഞ് നോക്കിയത് കടയുടമ കുഞ്ഞിരാമൻ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് കട കത്തിച്ചതിന് പിന്നിലെന്നാണ് കടയുടമയുടെ പരാതി. നേരത്തെയും യുവാക്കളുടെ പ്രവൃത്തികൾ ചോദ്യം ചെയ്ത നിരവധി പേർക്ക് സമാന അനുഭവം നേരിട്ടിരുന്നെന്നും നാട്ടുകാർ ആരോപിച്ചു.

Post a Comment

0 Comments