നോട്ടീസ് കാലാവധി പൂർത്തിയാകും മുമ്പ് വിവാഹ രജിസ്ട്രേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് കക്കാട്ടിരിയിലെ യുവതി നൽകിയ ഹർജി തള്ളിയാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ജനുവരി 15ന് ഹർജിക്കാരിയും ആലപ്പുഴ സ്വദേശിയുമായുള്ള വിവാഹം നടന്നിരുന്നു. തുടർന്ന് പാലക്കാട് തൃത്താല പഞ്ചായത്തിലെ മാര്യേജ് ഓഫീസർക്ക് അപേക്ഷ നൽകിയപ്പോൾ വ്യത്യസ്ത മതത്തിൽപ്പെട്ടവരായതിനാൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചു. തുടർന്ന് ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്തിൽ അപേക്ഷ നൽകി.
ഹർജിക്കാരിക്ക് ഇംഗ്ളണ്ടിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനു പോകേണ്ടതിനാൽ 30 ദിവസത്തെ നോട്ടീസ് കാലാവധി ഇളവുചെയ്ത് വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
നോട്ടീസ് കാലാവധി കഴിഞ്ഞു രജിസ്റ്റർ ചെയ്യാനാണെങ്കിൽ ഡിജിറ്റൽ പ്ളാറ്റ്ഫോമിലൂടെ ഹാജരാകാമെന്ന് യുവതി വ്യക്തമാക്കി. എന്നാൽ സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥ പ്രകാരം 30 ദിവസ നോട്ടീസ് കാലാവധിക്കു പുറമേ വധൂവരന്മാരും മൂന്നു സാക്ഷികളും നേരിട്ട് ഹാജരായി സർട്ടിഫിക്കറ്റിൽ ഒപ്പുവയ്ക്കുകയും വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

0 Comments