NEWS UPDATE

6/recent/ticker-posts

നാദാപുരത്ത്‌ പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി; ഒ​രു കോ​ടി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടു

നാ​ദാ​പു​രം: പ്ര​വാ​സി വ്യാ​പാ​രി​യെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു കോ​ടി രൂ​പ മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടു. തൂ​ണേ​രി മു​ട​വ​ന്തേ​രി സ്വ​ദേ​ശി മേ​ക്ക​ര​താ​ഴെ​കു​നി എം.​ടി.​കെ. അ​ഹ​മ്മ​ദി​നെ​യാ​ണ് (53) ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.[www.malabarflash.com]

വീ​ടി​നു​സ​മീ​പ​ത്തെ എ​ണ​വ​ള്ളൂ​ർ പ​ള്ളി​യി​ൽ ന​മ​സ്​​കാ​ര​ത്തി​നാ​യി പോ​ക​വെ സ്​​കൂ​ട്ട​ർ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ളു​ത്ത കാ​റി​ലെ​ത്തി​യ സം​ഘം ബ​ല​മാ​യി ക​യ​റ്റി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. 



അ​ഹ​മ്മ​ദ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്​​കൂ​ട്ട​റും ധ​രി​ച്ചി​രു​ന്ന തൊ​പ്പി​യും റോ​ഡി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ണാ​താ​യ​താ​യി അ​റി​യു​ന്ന​ത്. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി വി​വ​രം ല​ഭി​ച്ചു. പു​ല​ർ​ച്ച ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​യാ​ണ് ഇ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. 

മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ച്ച ഫോ​ൺ ബ​ന്ധു​ക്ക​ൾ പോലീസി​ന് കൈ​മാ​റി​യെ​ങ്കി​ലും വൈ​കി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന്​ നാ​ട്ടു​കാ​ർ നാ​ദാ​പു​രം പോലീസ് സ്​​റ്റേ​ഷ​ന് മു​മ്പി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. 

ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​ണാ​താ​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോലീ​സ് പി​ന്നീ​ടാ​ണ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് കേ​സെ​ടു​ത്ത​ത്. ഖ​ത്ത​റി​ലും ദു​ബൈ​യി​ലും വ്യാ​പാ​രി​യാ​ണ് എം.​ടി.​കെ. അ​ഹ​മ്മ​ദ്. വി​ദേ​ശ​ത്തെ വ്യാ​പാ​ര ത​ർ​ക്ക​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. 

മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി നാ​ദാ​പു​രം സി.​ഐ എ​ൻ. സ​ത്യ​നാ​ഥ് പ​റ​ഞ്ഞു. 

അതെ സമയം എം.​ടി.​കെ. അ​ഹ​മ്മ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ പോലീ​സ് മ​ധ്യ​സ്ഥ​ശ്ര​മം ന​ട​ത്തി​യെ​ന്ന് ബ​ന്ധു​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. 

അ​ഹ​മ്മ​ദി​നെ ക​ണ്ടെ​ത്താ​ൻ പോലീ​സ് കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​യ​വ​ർ ഒ​രു കോ​ടി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ൺ വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന്​​ ഫോ​ൺ പോലീ​സി​ന് ന​ൽ​കി​യി​ട്ടും സ​ന്ദേ​ശം തു​ട​ർ​ന്നെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Post a Comment

0 Comments