മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കെ. സുധാകരൻ എം.പിക്ക് വൻ സ്വീകരണം. ശനിയാഴ്ച രാത്രി ഡൽഹിയിൽ നിന്നെത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറ് കണക്കിന് പ്രവർത്തകരാണ് എത്തിയത്.[www.malabarflash.com]
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രസംഗത്തിലെ 'ചെത്തുകാരെൻറ മകൻ' എന്ന പരാമർശം വിവാദമായ ശേഷം ഡൽഹിയിൽ നിന്ന് കേരളത്തിൽ ആദ്യമായെത്തിയതാണ് സുധാകരൻ.
മുദ്രാവാക്യങ്ങളും ആർപ്പുവിളികളുമായാണ് പ്രവർത്തകർ സുധാകരനെ വരവേറ്റത്. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡൻറ് റിജിൽ മാക്കുറ്റി, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
0 Comments