വയലാറിൽ ആർഎസ്എസുകാരൻ വെട്ടേറ്റുമരിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച നടത്തിയ ഹർത്താലിനിടെയാണ് വിദ്വേഷ പ്രസംഗം. പ്രകടനത്തിന് ശേഷം തോണ്ടൻകുളങ്ങര ക്ഷേത്രത്തിന് സമീപം ചേർന്ന യോഗത്തിലായിരുന്നു പ്രസംഗം.
പ്രസംഗം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മതസ്പർധ വളർത്തൽ, വിഭാഗീയത സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. അറസ്‌റ്റ് അറിഞ്ഞ് ബിജെപി- ആർഎസ്എസ് പ്രവർത്തകർ പോലീസ്റ്റേഷൻ പരിസരത്ത് പ്രകോപനവുമായി എത്തിയിരുന്നു.
0 Comments