ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുന്നോടിയായി മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു. ലോക്സഭ സ്പീക്കർ ഓം ബിർലയുടെ ചേംബറിലെത്തി അദ്ദേഹം രാജിക്കത്ത് കൈമാറി. ലീഗ് നേതാക്കളും എം.പിമാരുമായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, നവാസ്കനി എന്നിവർ ഒപ്പമുണ്ടായിരുന്നു.[www.malabarflash.com]മുസ്ലിം ലീഗിന്റെ തീരുമാനപ്രകാരമാണ് താൻ എം.പി സ്ഥാനം രാജിവെച്ച് കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതെന്ന് ഡൽഹിയിലേക്ക് പോകുന്നതിനിടെ വിമാനത്താവളത്തിൽ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മണ്ഡലത്തിലെ വോട്ടർമാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തിൽ ബി.ജെ.പിയുടെ വർഗീയതക്കെതിരായ പോരാട്ടം ലീഗ് തുടരും. കേരളത്തിൽ ബി.ജെ.പിയെപ്പോലെ സി.പി.എമ്മും എതിർക്കപ്പെടേണ്ട കക്ഷിയാണ്. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവരുന്നതിനുള്ള സാഹചര്യമാണുള്ളത്- അദ്ദേഹം പറഞ്ഞു.
0 Comments