NEWS UPDATE

6/recent/ticker-posts

പുത്തന്‍ സ്‍കോര്‍പ്പിയോ എസ്‌യുവിയുമായി മഹീന്ദ്ര


രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്കോർപിയോ എസ്‌യുവിക്ക് ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ബേസ് വേരിയന്‍റ് അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. [www.malabarflash.com]

എസ് 3 പ്ലസ് എന്ന ഈ വേരിയന്‍റിന് 11.99 ലക്ഷം രൂപയാണ് എക്സ‍് ഷോറൂം വിലയെന്ന് ഗാഡി വാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 12.67 ലക്ഷം രൂപ വിലമതിക്കുന്ന എസ് 5 ട്രിമിനേക്കാൾ 68,000 രൂപ കുറവാണിതെന്നാണ് റിപ്പോർട്ട്. 


പുതിയ മഹീന്ദ്ര സ്കോർപിയോ വേരിയന്റ് ട്രിം രൂപത്തിലാണ് വരുന്നത്. 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് മഹീന്ദ്ര സ്കോർപിയോയുടെ പുതിയ എൻട്രി ലെവൽ ട്രിമ്മിൽ കമ്പനി നൽകുന്നത്. സ്പീഡ് സെൻ‌സിംഗ് ഡോർ‌ ലോക്ക്, ഒരു സൈഡ്-സ്റ്റെപ്പ്, വിനൈൽ‌ സീറ്റ് അപ്ഹോൾ‌സ്റ്ററി, മുൻ‌ഭാഗത്തും പിൻ‌ ബമ്പറുകളിലും പെയിൻറ് ചെയ്യാത്ത ബോഡി ക്ലാഡിംഗ് എന്നിവ പുതിയ എൻ‌ട്രി ലെവൽ‌ ട്രിമ്മിൽ ഉൾപ്പെടുന്നു. 

ഓൺലൈനിലോ അല്ലെങ്കിൽ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും ബ്രാൻഡിന്റെ ഡീലർഷിപ്പ് വഴിയോഎസ് 3 പ്ലസ് ബേസ് വേരിയന്റിന്റെ ബുക്കിംഗ് നടത്താം.

Post a Comment

0 Comments