NEWS UPDATE

6/recent/ticker-posts

പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി

മംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച യുവാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച അര്‍ദ്ധരാത്രി ബ്രഹ്‌മവര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഗുഡ്ഡയങ്ങാടിക്ക് സമീപം ഹൊസൂരിലാണ് സംഭവം.[www.malabarflash.com]

ഹൊസൂരിലെ നവീന്‍ (43) ആണ് കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. മുഖ്യപ്രതിയായ ഗൗതമിനെ അറസ്റ്റ് ചെയ്തു. 


നവീന്‍ ഒരു സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ഗൗതം നവീനോട് ആവശ്യപ്പെട്ടെങ്കിലും ബന്ധം തുടര്‍ന്നു. ഇതിലുള്ള വൈരാഗ്യം മൂലം ഗൗതമിന്റെ നേതൃത്വത്തിലുള്ള സംഘം നവീനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 

നവീനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ഗൗതം യുവതിയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കൂട്ടുപ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Post a Comment

0 Comments