NEWS UPDATE

6/recent/ticker-posts

നെഞ്ച്​ വേദന കാരണം ആശുപത്രിയിലേക്ക്​ പോയി; എക്​സ്​-റേ പരിശോധിച്ചപ്പോൾ അകത്ത്​ ആപ്പിൾ എയർപോഡ്​

കടുത്ത നെഞ്ച്​ വേദന കാരണം ആശുപത്രിയിലേക്ക്​ പോയതായിരുന്നു മസാചുസെറ്റ്​സ്​ സ്വദേശിയായ ബ്രാഡ്​ ഗൗതിയേ (38). എന്നാൽ, ആശുപത്രിയിൽ നിന്ന്​ ഡോക്​ടർ നെഞ്ചുവേദനയുടെ കാരണം പറഞ്ഞതും ബ്രാഡ്​ ഞെട്ടിപ്പോയി.[www.malabarflash.com]

കാരണം മറ്റൊന്നുമല്ല, ചെവിയിൽ വെച്ച ആപ്പിൾ എയർപോഡ്​ ഉറക്കത്തിൽ അദ്ദേഹം വിഴുങ്ങിപ്പോയി. അത്​ പുറത്തെടുക്കാൻ ഇനി സർജറി ചെയ്യണമെന്നും ഡോക്​ടർ നിർദേശിക്കുകയായിരുന്നു.

പതിവുപോലെ രാവിലെ ഉറക്കമെണീറ്റ്​ വെള്ളം കുടിക്കാൻ ശ്രമിച്ചപ്പോൾ അതിന്​ സാധിക്കാതെ ശ്വാസംമുട്ട്​ അനുഭവപ്പെട്ടിരുന്നതായി ബ്രാഡ്​ പറഞ്ഞു. എന്നാൽ, അൽപ്പം കഴിഞ്ഞപ്പോൾ എല്ലാം ശരിയായി. ദിവസം മുഴുവനും നെഞ്ചിൽ എന്തോ കുടുങ്ങിക്കിടക്കുന്നത്​ പോലെ തോന്നുകയും ചെറിയ നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നെങ്കിലും ബ്രാഡ്​ അത്​ കാര്യമാക്കിയില്ല.

അതിനിടെ തന്റെ  ഇയർബഡ്​സിൽ ഒരെണ്ണം കാണാനില്ലെന്ന്​ ബ്രാഡിന്​ മനസിലായി. അദ്ദേഹത്തിന്റെ  കുടുംബം അത്​ തിരയാൻ സഹായിക്കുകയും ചെയ്​തു. കണ്ടെത്താൻ കഴിയാതെ വന്നതോടെ രാത്രി ഉറങ്ങുമ്പോൾ അത്​ വിഴുങ്ങിപ്പോയിരിക്കാമെന്ന്​ ഭാര്യയടക്കമുള്ളവർ തമാശയായി പറയുകയും ചെയ്​തിരുന്നു.

അതോടെ ബ്രാഡിന്​ സംശയം വർധിക്കാൻ തുടങ്ങി. നെഞ്ചിനകത്ത്​ എന്തോ തടഞ്ഞുനിൽക്കുന്നതായുള്ള തോന്നലും കൂടി. 10 മിനിറ്റ്​ അത്​ മാത്രം ചിന്തിച്ചിരുന്നു. അവസാനം രണ്ടും കൽപ്പിച്ച്​ ആശുപത്രിയിലേക്ക്​ പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബ്രാഡ്​  പറഞ്ഞു. 

ആദ്യം ആശുപത്രി ജീവനക്കാരി ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടായിരിക്കും എന്ന്​ പറഞ്ഞെങ്കിലും എക്​സ്​-റേ പരിശോധിച്ചപ്പോൾ വയർലെസ്​ ആപ്പിൾ ഹെഡ്​ഫോൺ അന്നനാളത്തിൽ ഇരിപ്പുള്ളതായി കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments