കേരളത്തില്‍ നിന്ന് ബസില്‍ കയറുന്ന സമയത്ത് യാത്രക്കാര്‍ 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കണ്ടക്ടറെ കാണിക്കണമെന്നാണ് നിർദേശം. ട്രെയിനില്‍ ടി.ടി.ഇ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്നും വിമാനത്തില്‍ കയറുന്ന സമയത്ത് ജീവനക്കാര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടണമെന്നും ഉത്തരവില്‍ പറയുന്നു.
സ്വകാര്യ വാഹനങ്ങളില്‍ വരുന്ന യാത്രക്കാരെ ടോള്‍ ഗേറ്റുകളിലോ മറ്റു ചെക്പോസ്റ്റുകളിലോ പരിശോധിക്കും. കേരളത്തില്‍ നിന്നെത്തി ഏതാനും ദിവസത്തിനകം മടങ്ങിപ്പോകുന്നവരും കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നെഗറ്റിവ് സര്‍ട്ടിഫിക്കറ്റിന് ഏഴു ദിവസത്തെ കാലാവധിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തരവിറങ്ങിയതോടെ തിങ്കളാഴ്ച മുതല്‍ ബസില്‍ കയറുന്ന യാത്രക്കാരെ പരിശോധിച്ചു തുടങ്ങുമെന്ന് കര്‍ണാടക ആര്.ടി.സി അധികൃതര്‍ അറിയിച്ചു. എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ യാത്രക്കാരെ തെര്‍മല്‍ സ്കാന്‍ ചെയ്യാനുള്ള സൗകര്യം കർണാടക ആർ.ടി.സി ഏര്‍പ്പെടുത്തി.
0 Comments