കോവിഡ് ഭീഷണി മൂലം ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് സൗദി അറേബ്യാ ഏർപ്പെടുത്തിയ പുതിയ യാത്ര വിലക്ക് നിക്കി കിട്ടാൻ കേന്ദ്ര സംസഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് സംഗമം ആവശ്യപ്പെട്ടു .
വിസ കാലാവധി തീരാറായ നൂറുക്കണക്കിന് ആളുകൾ ജോലി സഥലത്തേക്ക് തിരിച്ചു പോകാനാവാതെ പ്രയാസപ്പെടുന്നു .വിസ നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ ആണ് പലരും. ഭീമമായ പണം നൽകി ടിക്കറ്റെടുത്തവർ യാത്ര മുടങ്ങിയത് മൂലം സാമ്പത്തിക പ്രയാസത്തിലാണ്. മാനുഷിക പരിഗണന വച്ചു യാത്ര വിലക്ക് നീക്കാനും സൗദിയിൽ മടങ്ങിയെത്തുന്നവർക്ക് അവരുടെ ക്വയറന്റൈൻ അടക്കമുള്ള സൗകര്യങ്ങൾ ചെയ്യാനും സർക്കാർ ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു .
സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമം മുഹിമ്മാത്ത് വൈ .പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉത്ഘാടനം ചെയ്തു .ജന .സെക്രട്ടറി ബി .എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത' വഹിച്ചു .സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ എസ് .വൈ .എസ് ജില്ലാ ദഅവ പ്രസിഡന്റ് ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തി .
ദുബായ് -കാസർകോട് ജില്ലാ എസ് .വൈ .എസ് പ്രസിഡന്റ് മുനീർ ബാഖവി തുരുത്തി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, വൈ .പ്രസിഡന്റ് കന്തൽ സൂപ്പി മദനി, എസ് .എം .എ ജില്ലാ സെക്രട്ടറി വൈ .എം അബ്ദുൽ റഹ്മാൻ അഹ്‌സനി , മുഹിമ്മാത്ത് അക്കാദമിക് സെക്രട്ടറി സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ , അബൂബക്കർ കാമിൽ സഖാഫി, വി .പി ഫൈസി മൊഗ്രാൽ, അബ്ദുള്ള സുഹ്‌രി, അലിക്കുഞ്ഞി മദനി തുങ്ങിയവർ പ്രസംഗിച്ചു .അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ സ്വാഗതവും മൂസ സഖാഫി കളത്തൂർ നന്ദിയും പറഞ്ഞു
0 Comments