കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പുത്തിഗെ ഗ്രാമ പഞ്ചയത്തിന്റെ കോവിഡ് കെയർ സെന്ററിന് മുഹിമ്മാത്ത് കെട്ടിടം അനുവദിച്ചു കൊടുക്കുകയൂം ആംബുലൻസ് സൗകര്യം ഒരുക്കുകയൂം ചെയ്തു. കാസര്‍കോട് ആര്‍ ഡി ഒ, മഞ്ചേശ്വരം തഹ്‌സില്‍ ദാർ എന്നിവരുടെ അഭ്യർത്ഥന പ്രകാരം ജില്ലയിലെ കോവിഡ് സ്‌പെഷ്യൽ ട്രീറ്റ്‌മെന്റ് സെന്ററുകൾക്ക് 370 ബെഡുകൾ നൽകി.കൂടാതെ കാസര്‍കോട് ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ മുഹിമ്മാത്ത് സാന്ത്വനത്തിന് കീഴില്‍ നല്‍കിയിട്ടുണ്ട്.
നിലവില്‍ പുത്തിഗെ ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് വാക്‌സിനേഷന്‍ സെന്ററിന് വേണ്ടി മുഹിമ്മാത്ത് സാന്ത്വനം ഓഫീസ് സമുച്ചയം ആരോഗ്യ വകുപ്പിന് വിട്ട് നല്‍കിയിട്ടുമുണ്ട്.
സർക്കാരിനൊപ്പം മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച മുഹിമ്മാത്തിനുള്ള ഉപഹാരം പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ മുഹിമ്മാത്ത് പി ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്‍വീനര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ക്ക് കൈമാറി മുഗു റോഡ് എം എ റീഗൻസി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പഞ്ചായത്ത് വികസന സെനിനാറില്‍ വെച്ചാണ് ഉപഹാരം കൈമാറിയത്.
പുത്തിഗെ പഞ്ചായത്ത് 2021-22 വികസന പദ്ധതിയല്‍ ഉള്‍പ്പെടുത്തേണ്ട സുപ്രധാന പദ്ധതികൾ മുഹിമ്മാത്ത് അഡ്മിനിസ്ട്രഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍ അവതരിപ്പിക്കുകയും പ്രസിഡന്റിന് കൈമാറുകയും ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ജയന്തിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാലാക്ഷ റൈ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാരായണ നായക്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചന്ത്രാവതി, ടി എന്‍ ചന്ത്രാവതി, അനില്‍ കുമാര്‍ കെ പി,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി അനിത എം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിത അധ്യക്ഷന്‍, അബ്ദുല്‍ മജീദ് എം എച്ച്, പഞ്ചായത്ത് മെമ്പര്‍മാരായ, ഗംഗാദരന്‍, ശാന്തി വൈ, ആസിഫ് അലി കന്തല്‍, പ്രേമ പി, കാവ്യ ശ്രീ ബി കെ, ജനാര്‍ദന പൂജാരി കെ, അനിത ശ്രീ, കേശവ എസ് ആര്‍, ജയന്തി, കുടുംബശ്രീ സി ഡി എസ് പുത്തിഗെ അധ്യക്ഷ സുന്ദരി, ഉപാധ്യക്ഷന്‍ ആസുത്രണ സമിതി പി ബി മുഹമ്മദ്, എന്നിവര്‍ ആശംസ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ ഹരീഷ് സ്വാഗതവും അസിസ്‌ററന്റ് സെക്രട്ടറി തോമസ് പി വി നന്ദിയും പറഞ്ഞു.
0 Comments