മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പഠിച്ച സച്ചാര്‍ കമീഷന്, പാലോളി കമീഷന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കിയത്. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതുകൊണ്ട് ഒരു വിഭാഗത്തിനും കുറവു വന്നിട്ടില്ല. ഇക്കാര്യത്തില്‍ ആശങ്ക ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷക്ഷേമ വകുപ്പിലൂടെ മുസ്ലിംകൾ അനർഹമായി പലതും നേടിയെടുക്കുന്നെന്ന പ്രചാരണത്തിെൻറ വസ്തുത ബോധ്യപ്പെടുത്താൻ സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സംഘടന പ്രതിനിധികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കുക, സംവരണം പുനഃക്രമീകരിക്കുക, അന്താരാഷ്ട്ര അറബിക് യൂനിവേഴ്സിറ്റി സ്ഥാപിക്കുക, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുക, മലബാര്‍ മേഖലയില്‍ പ്ലസ് ടു സീറ്റ് കുറവു പരിഹരിക്കുക, ബാലനീതി നിയമം ശിക്ഷ നിയമങ്ങളുടെ പരിധിയില്‍നിന്നും അഗതി- അനാഥ മന്ദിരങ്ങള്‍ ഉള്‍പ്പെടെ മതസ്ഥാപനങ്ങളെ ഒഴിവാക്കിയുള്ള പരിരക്ഷ നല്‍കുക, കേന്ദ്രസര്‍ക്കാറിെൻറ ചരിത്ര വക്രീകരണം തടയുക തുടങ്ങിയ ആവശ്യങ്ങൾ പങ്കെടുത്തവർ ഉന്നയിച്ചു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി (കേരള മുസ് ലിം ജമാഅത്ത് ), ഡോ . മുഹമ്മദ് ബഹാവുദ്ദീൻ നദ്വി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് (സമസ്ത), ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി (ദക്ഷിണ കേരള മുസ്ലിം ഫെഡറേഷൻ), സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ (ജംഇയ്യതുൽ ഉലമാ ഹിന്ദ്), ടി.കെ അശ്റഫ് (വിസ്ഡം ഗ്ലോബൽ മിഷൻ), അബ്ദുല്ലത്വീഫ് കരുമ്പുലാക്കൽ (മർകസുദ്ദഅവ) യഅഖൂബ് ഫൈസി (മദ്റസാ ക്ഷേമനിധി ബോർഡ് അംഗം) ടി.കെ അബ്ദുൽ കരീം ( സെക്രട്ടറി, എം.എസ്.എസ്) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
0 Comments