NEWS UPDATE

6/recent/ticker-posts

പി.എസ്.സി. ഉദ്യോഗാർത്ഥി സമരം മുഖവിലക്കെടുക്കണം: പ്രോഫ്കോൺ ലീഡേഴ്സ് കോൺഫറൻസ്

കോഴിക്കോട് : പി.എസ്.സി ഉദ്യോഗാർത്ഥികൾ നടത്തി വരുന്ന പ്രതിഷേധ സമരങ്ങൾ മുഖവിലക്കെടുക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്യണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച 25-ാമത് പ്രോഫ്കോൺ ലീഡേഴ്സ് കോൺഫറൻസ് ആവശ്യപ്പെട്ടു.[www.malabarflash.com]

ഒരുപാട് പഠിച്ച് പി.എസ്.സി ലിസ്റ്റിൽ മികച്ച റാങ്കിലെത്തിയിട്ടും ജോലി ലഭിക്കാതിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ മാനസികാവസ്ഥ അധികാരികൾ ഉൾക്കൊള്ളണം. അതേസമയം ഉദ്യോഗാർത്ഥികളെ നിരാശപ്പെടുത്തും വിധം പിൻവാതിൽ നിയമന വാർത്തകൾ പുറത്തു വരുന്നത് അപലപനീയമാണെന്നും കോൺഫറൻസ് കൂട്ടിച്ചേർത്തു.

ഫെബ്രുവരി 25 മുതൽ 28 വരെ ഓൺലൈനായി നടക്കുന്ന 25-ാമത് പ്രോഫ്കോൺ പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കോൺഫറൻസ് വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ് ശമീൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.കെ ജാബിർ അധ്യക്ഷത വഹിച്ചു. 

പ്രൊഫഷണൽ ക്യാമ്പസുകളിൽ നടക്കുന്ന സ്പാർക്ക്സ് മീറ്റുകൾ, ഗേൾസ് ഗാതറിംഗ്, സന്ദേശ പ്രചാരണം, ക്യുബെറി ക്വിസ് കോണ്ടസ്റ്റ്, ഇ-മാഗസിൻ മത്സരം തുടങ്ങിയ പദ്ധതികൾക്ക് സംഗമം അന്തിമ രൂപം നൽകി. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.വി അസീൽ, സെക്രട്ടറി ശമീൽ മഞ്ചേരി, അശ്റഫ് അൽഹികമി, അസ്ഹർ ചാലിശ്ശേരി, ജസീൽ കൊടിയത്തൂർ, റസീൽ കാളികാവ്, അക്രം വളപട്ടണം, റമീസ് മഞ്ചേരി, ഷാഹിൻഷാ പാലക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments