സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിച്ച അറിവാണ് തായ്ലാന്‍ഡ് സ്വദേശിയായ യുവാവ് പരീക്ഷിച്ചത്. ലിംഗത്തിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ സാഹസം. തന്‍റെ ടൂള്‍ കിറ്റിലുണ്ടായിരുന്ന ഒരു നട്ടാണ് ഇതിനായി ഇയാള്‍ ലിംഗത്തില്‍ ഇട്ടത്.
എണ്ണ ഉപയോഗിച്ച് ലിംഗം വളയത്തിനുള്ളില്‍ കയറ്റുകയായിരുന്നു. എന്നാല്‍ ഇരുമ്പ് വളയം ലിംഗത്തില്‍ കുടുങ്ങുകയും ഈരി മാറ്റാന്‍ സാധിക്കാതെയും വന്നതോടെയാണ് യുവാവ് കുഴപ്പത്തിലായത്. ലിംഗം നീരുവന്ന് വീങ്ങാനും തുടങ്ങിയോടെ അസഹ്യമായ വേദന സഹിക്കാനാവാതെ യുവാവ് ആശുപത്രിയിലെത്തുകയായിരുന്നു.
ലിംഗം മുറിച്ച് കളയേണ്ടി വരുമോയെന്ന് ഭയന്നിരുന്നതായി യുവാവ് തായ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വേദന സഹിക്കാനാവാതെ യുവാവ് അവശ്യ സേവന സര്‍വ്വീസിന്‍റെ സഹായം തേടിയത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ വളയം ലിംഗത്തില്‍ കുടുങ്ങിയിരിക്കുകയായിരുന്നുവെന്നാണ് യുവാവിന്‍റെ മൊഴി. മെറ്റല്‍ കട്ടര്‍ ഉപയോഗിച്ച് വളരെ സൂക്ഷമമായാണ് വളയം മുറിച്ച് നീക്കിയത്. ഒരു മണിക്കൂറിലേറെ സമയം എടുത്താണ് ഈ വളയം നീക്കാനായതെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. 1.5 സെന്‍റി മീറ്റര്‍ ഘനവും 3 സെന്‍റി മീറ്റര്‍ വ്യാസവുമുള്ള വളയമുപയോഗിച്ചായിരുന്നു യുവാവിന്‍റെ സാഹസം.
വീങ്ങലിനും അണുബാധയ്ക്കും യുവാവിന് ഏതാനു ദിവസത്തെ ചികിത്സ ആവശ്യമാകുമെന്നാണ് റിപ്പോര്‍ട്ട. ഇത്രയധികം വിചിത്രമായ രീതിയില്‍ ഒരാള്‍ ആശുപത്രിയിലെത്തുന്നത് സര്‍വ്വീസിനിടയില്‍ ആദ്യമായിട്ടാണെന്നാണ് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നത്. ഏതാനും ആഴ്ചകളുടെ വിശ്രമത്തിന് ശേഷം യുവാവിന്‍റെ ലിംഗം പൂര്‍വ്വ സ്ഥിതിയിലാകുമെന്നാണ് ഡോക്ടറുടെ ഭാഷ്യം.

0 Comments