NEWS UPDATE

6/recent/ticker-posts

സമസ്ത മുശാവറ അംഗം ഒ.ടി. മൂസ മുസ്‌ലിയാര്‍ അന്തരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം ഒ.ടി. മൂസ മുസ്‌ലിയാര്‍ മുടിക്കോട് (74)അന്തരിച്ചു. സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റാണ്. നേരത്തെ ജനറല്‍ സെകട്ടറിയും ജില്ലാ മുശാവറ അംഗവുമായി.[www.malabarflash.com] 

2018 മുതല്‍ കേന്ദ്ര മുശാവറയില്‍ അംഗമാണ്.മുടിക്കോട് മഹല്ല് പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികളില്‍ സേവനം ചെയ്തു. പാണ്ടിക്കാട് ഹിമായ്യത്തു സുന്നിയ്യ, ദാറുല്‍ ഇര്‍ഫാന്‍ കൊളേജ്, അല്‍ ഫാറൂഖ് ശരീഅത്ത് കോളെജ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ്.


പാണ്ടിക്കാടിനടുത്ത് പന്തല്ലൂര്‍ മുടിക്കോട് സ്വദേശിയായ മൂസ മുസ്‌ലിയാര്‍ ദീര്‍ഘകാലമായി ദര്‍സ് രംഗത്ത് സജീവമാണ്. നിരവധി ശിഷ്യന്‍മാരുണ്ട്. മലപ്പുറം ജില്ലയില്‍ സമസ്തയുടെ നേതൃനിരയിലെ മികച്ച സംഘാടകനാണ് ഒ.ടി. മുസ മുസ്‌ലിയാര്‍. തിങ്കളാഴ്ച  രാത്രി രണ്ട് മണിയോടെ സ്വവസതിയില്‍ വെച്ചായിരുന്നു നിര്യാണം. ജനാസ നിസ്‌കാരം വീട്ടില്‍ വെച്ച് തവണകളായി നടന്നു വരുന്നു. ഖബറടക്കം ചൊവ്വാഴ്ച  വൈകീട്ട് മൂന്നിന് മുടിക്കോട് ജുമാ മസ്ജിദില്‍ നടക്കും.

Post a Comment

0 Comments