NEWS UPDATE

6/recent/ticker-posts

‘ക്യാന്‍സര്‍ ബാധിതയാണ്’; ജാമ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ഹൈക്കോടതിയോട് സരിത

കൊച്ചി : ക്യാന്‍സര്‍ ബാധിതയായതിനാല്‍ തന്റെ ജാമ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യവുമായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഹൈക്കോടതിയില്‍. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിക്കുന്ന ഫെബ്രുവരി 25ന് തന്നെ ജാമ്യഹര്‍ജി കൂടി പരിഗണിക്കണമെന്ന ആവശ്യമാണ് സരിത കോടതിയ്ക്കുമുന്നില്‍ വെച്ചത്.[www.malabarflash.com] 

താന്‍ അര്‍ബുദ ബാധിതയാണെന്നും കൊവിഡ് സാഹചര്യം കണക്കിലെടുക്കണമെന്നും സരിത കോടതിയോട് അപേക്ഷിച്ചു. ജസ്റ്റിസ് വിജി അരുണ്‍ ഹര്‍ജി അടുത്തയാഴ്ച്ചത്തേക്ക് മാറ്റി.



സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടേയും ബിജു രാധാകൃഷ്ണന്റേയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു. സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരേയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വോദം കേള്‍ക്കാന്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായരും കോടതിയില്‍ ഹാജരായിരുന്നില്ല.

സരിതക്ക് കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ മുന്‍പ് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോ തെറാപ്പിയുടെ ഒരു കാര്യവും വ്യക്തമാക്കുന്നില്ലെന്നായിരുന്നു വിചാരണവേളയില്‍ പ്രോസിക്യൂഷന്റെ വാദം.

Post a Comment

0 Comments