NEWS UPDATE

6/recent/ticker-posts

എസ്.എസ്.എഫ് ഫ്യൂഷന്‍ ക്യാമ്പുകള്‍ക്ക് ജില്ലയില്‍ തുടക്കമായി

കാസര്‍കോട്: വിദ്യാര്‍ത്ഥികളുടെ ആത്മീയവും ഭൗതികവുമായ ഔന്നിത്യം ലക്ഷ്യമാക്കി ഫ്യൂഷന്‍ ക്യാമ്പുകള്‍ക്ക യൂണിറ്റ് തലങ്ങളില്‍ തുടക്കമായി. ജില്ലയിലെ നാനൂറോളം യുണിറ്റുകളില്‍ ഫ്യൂഷന്‍ ക്യാമ്പ് നടക്കും.[www.malabarflash.com]


ജില്ലാ എക്‌സിക്യൂട്ടീവ് മീറ്റ് എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം അദ്ധ്യക്ഷത വഹിച്ചു.

ഉമറുല്‍ ഫാറൂഖ് പൊസോട്ട് , അബ്ദുല്‍ റഷീദ് സഅദി പൂങ്ങോട്,നംഷാദ് ബേക്കൂര്‍, ശാഫി ബിന്‍ ശാദുലി ബീരിച്ചേരി, അബ്ദുല്‍ കരീം ജൗഹരി ഗാളിമുഖം, ശംസീര്‍ സൈനി ത്വാഹനഗര്‍, ബാദുഷ സഖാഫി ഹാദി മൊഗര്‍, ഫാറൂഖ് സഖാഫി എരോല്‍, മന്‍സൂര്‍ കൈനോത്ത്, തസ്ലീം കുന്നില്‍, റഈസ് മുഈനി അത്തൂട്ടി,സിദ്ധീഖ് സഖാഫി കളത്തൂര്‍, അസ്ലം അഡൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments