NEWS UPDATE

6/recent/ticker-posts

ഭിന്നശേഷി മേഖലയിലെ കനിവിന്‌ അംഗീകാരം; പുരസ്‌കാര നിറവിൽ അക്കര ഫൗൺഡേഷൻ

കാസർകോട്: ഭിന്നശേഷി മേഖലയിൽ കനിവാർന്ന പ്രവർത്തനങ്ങൾക്ക് അക്കര ഫൗൺഡേഷനെ തേടി സംസ്ഥാന അംഗീകാരം. മുളിയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗൺഡേഷൻ്റെ കീഴിലുള്ള സെൻ്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്ഥാപനമായി ആരോഗ്യ, സാമൂഹ്യ നീതി മന്ത്രി ശൈലജ ടീച്ചർ പ്രഖ്യാപിച്ചു.[www.malabarflash.com]

കോഴിക്കോട് വച്ച് നടന്ന സാമൂഹ്യ നീതി വകുപ്പിൻ്റെ ചടങ്ങിൽ വച്ചാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണത്തിന് വേണ്ടി അനവധി പദ്ധതികൾ നടപ്പിലാക്കിയതിനാണ് 2020 ലെ മികച്ച സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടത്.



വിവിധ പ്രദേശങ്ങളിൽ നിന്നായി 130 ഓളം പേര് ഇവിടെ ചികിത്സ തേടുന്നുണ്ട്. സെറിബ്രൽ പൾസി, ഓടിസം, ഡൗൺസിൻഡ്രം, മറ്റു ശാരീരിക, മാനസീക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ ഡോക്ടർ കൺസൾടിങ്, ഫിസിയോ തെറാപി, സ്പീച് തെറാപി, ഒകുപാഷൻ തെറാപി, ബിഹേവിയർ തെറാപി, സ്പെഷൽ എഡ്യൂകേഷൻ, മ്യുസിക് തെറാപി എന്നിവ നൽകുന്നു.

2019-20 ൽ നടത്തിയ ഭിന്നശേഷി സർവേ, ഫിസിയോ തെറാപി ക്യാമ്പ്, മെഡികൽ ക്യാമ്പ്, സഹായ ഉപകരണ വിതരണം, സ്പെഷ്യൽ ഹെല്പ് ലൈൻ, സെമിനാർ, അംഗൻ വാടി വർകേർസ് ട്രെയിനിംഗ്, ഏർലി ഇൻ്റർവൻഷൻ സെൻ്റർ, സ്പെഷ്യൽ ഏബിൽഡ് അവാർഡ്, ഭിന്നശേഷി സ്വയം തൊഴിൽ കൂട്ടായ്മ, പാലിയേറ്റീവ് സംഗമം, ഹൗസ് ബോട് സംഗമം, ബോധവത്കരണ പരിപാടികൾ, ജില്ലാ ഡിസേബിളിറ്റി ക്രികെട് ടീം സ്പോൺസർഷിപ് തുടങ്ങിയവ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു.

ഭിന്നശേഷി കുട്ടികളുടെ ആദ്യത്തെ മ്യുസിക് ബാൻഡായ അക്കര മ്യുസികിലൂടെ പുറത്തിറങ്ങിയ കുട്ടികളുടെ ആൽബങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പ്രശസ്തരായ നിരവധി പേർ അത് പങ്കിടുകയും ചെയ്തിരുന്നു.

കോട്ടിക്കുളത്തെ അക്കര അസീസ് ഹാജി (ഗ്രീൻവുഡ്‌സ്) ചെയർമാനായുള്ള അക്കര ഫൗൺഡേഷൻ വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

Post a Comment

0 Comments