NEWS UPDATE

6/recent/ticker-posts

അതിർത്തി അടച്ചത് കർണ്ണാടക പുനഃപരിശോധിക്കണം: എസ് വൈ എസ്

കാസറകോട് : കോവിഡ് പ്രതിരോധത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച് അതിർത്തികൾ അടച്ച കർണാടക സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് എസ്‌ വൈ എസ്‌ കാസറകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.[www.malabarflash.com] 

ദക്ഷിണ കന്നടയുമായി അതിർത്തി പങ്കിടുന്ന 13 സ്ഥലങ്ങളിൽ റോഡുകൾ അടച്ചതിനാൽ വിദ്യാഭ്യാസത്തിനും ചികിത്സക്കും മറ്റും മംഗലാപുരത്തിനെ ആശ്രയിക്കുന്ന നൂറുക്കണക്കിന്ന് ജനങ്ങൾക്ക് ദുരിതമാണ് സമ്മാനിച്ചത്. 


കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കേരളത്തിൽ നിന്നുള്ളവരെ കർണാടകയിലേക്ക് പ്രവേശിപ്പിക്കൂവെന്നാണ് അധികൃതർ പറയുന്നത് . എന്നാൽ സംസ്ഥാന പാതകളും മറ്റും അടക്കുന്ന തരത്തിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തരുതെന്ന് കേന്ദ്ര സർക്കാരിന്റെ അൺലോക്ക് മാർഗ നിർദേശത്തിലുണ്ട്. ഇത് എത്രയും വേഗം നടപ്പിൽ വരുത്താൻ സർക്കാർ മുന്നോട്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ കണ്ണവം തങ്ങൾ, ബഷീർ പുളിക്കൂർ, അബ്ദുൽ കാദർ സഖാഫി കാട്ടിപ്പാറ, കരിം ദർബാർകട്ട, മൂസ സഖാഫി കളത്തൂർ, സിദ്ദിഖ് സഖാഫി ബായാർ, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ഷാഫി സഅദി ഷിറിയ, അഹ്മദ് മുസ്ലിയാർ കുണിയ, താജുദ്ദീൻ മാസ്റ്റർ, അബൂബക്കർ കാമിൽ സഖാഫി പാവൂറടുക്ക
തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments