NEWS UPDATE

6/recent/ticker-posts

സിഎം ഉസ്താദ് അനുസ്മണ യോഗം സംഘടിപ്പിച്ചു

മുള്ളേരിയ: മുള്ളേരിയ മേഖല എസ് വൈ എസ് സിഎം ഉസ്താദ് അനുസ്മണ യോഗം സംഘടിപ്പിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹമീദ് തങ്ങള്‍ ആദൂര്‍ പ്രര്‍ത്ഥന നടത്തി. മേഖല പ്രസിറണ്ട് എബി ബഷീര്‍ പള്ളങ്കോട് അദ്യക്ഷത വഹിച്ചു.[www.malabarflash.com] 

സമസ്ത മുഫതീഷ് അബ്ദുല്‍ ഖാദര്‍ ഫൈസി അനുസ്മര പ്രഭാഷണം നടത്തി. ഹാഷിം ദാരിമി, ഇ.ആര്‍ ഹമീദ് സാഹിബ്, യൂസഫ് ഹാജി പള്ളങ്കോട്, ഇബ്രാഹിം നാട്ടക്കല്ല്, യൂസഫ് ഹാജി പള്ളപ്പാടി, മുഹമ്മദ് പട്ടാങ്ങ്, യൂസഫ് കെ.എ, സൂഫി ഹാജി പള്ളത്തൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു

ജനറല്‍ സെക്രട്ടറി അഷ്‌റഫ് ഫൈസി ദേലമ്പാടി സ്വാഗതവും , സെക്രട്ടറി അഷ്‌റഫ് പള്ളത്തൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments