NEWS UPDATE

6/recent/ticker-posts

സ്ത്രീ ഓട്ടോയിൽ നിന്നും വീണു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

തലശ്ശേരി: സെയ്ദാർ പളളിക്കടുത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രി ഓട്ടോയിൽ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. 
ഗോപാല പേട്ടയിലെ ശ്രീധരിയെന്ന അൻപത്തൊന്നുകാരിയുടെ മരണമാണ് കൊലപാതകമാണെന്ന് പോലീസ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്.[www.malabarflash.com]

അയൽവാസിയും ഓട്ടോഡ്രൈവറുമായ ഗോപാലകൃഷ്ണനാണ് ശ്രീധരിയുടെ കൊലയാളി. ഓട്ടോയിൽ വച്ച് ശ്രീധരിയുടെ തല ബലമായി ഓട്ടോയിൽ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന് പോലീസ് പറയുന്നു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി പിടിയിലായെന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments