ഞായറാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടുകൂടിയാണു നാടിനെ നടുക്കിയ സംഭവമുണ്ടായത്. മൂവരും ചേർന്ന് വീടിന് അര കിലോമീറ്റർ ദൂരത്തുള്ള കൂട്ടുകാരിയെ കാണാനെത്തിയതായിരുന്നു. ഇവർ ചേർന്നു കൊറ്റിയോടുള്ള തോട്ടത്തിൽ മാങ്ങ പറിച്ചശേഷം സമീപത്തുള്ള ആഴമേറിയ ജലാശയത്തിൽ കൈ കഴുകുന്പോഴായിരുന്നു അപകടം.
ധാരാളം പായലുള്ള പാറയിൽനിന്നു റിൻഷാദ് വെള്ളത്തിൽ വഴുതി വീഴുകയായിരുന്നു. വീഴുന്നതിനിടെ റിഫാസിനെ പിടിച്ചു. ഇതു കണ്ട് ജിൻഷാദ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിവീണു. ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസികൾ കുട്ടികളെ പുറത്തെടുത്തെങ്കിലും ആരുടെ യും ജീവൻ രക്ഷിക്കാനായില്ല.
ഉമ്മ റംലയും സ്ഥലത്തെത്തിയിരുന്നു. വേനൽക്കാലത്ത് കൃഷി ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന കുളമാണു കുട്ടികളുടെ ജീവൻ അപഹരിച്ചത്.
ആലത്തൂർ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം കുതിരപ്പാറ വേർമാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൂവരുടെയും മൃതദേഹം കബറടക്കി.
ആലത്തൂർ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം കുതിരപ്പാറ വേർമാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൂവരുടെയും മൃതദേഹം കബറടക്കി.
0 Comments