NEWS UPDATE

6/recent/ticker-posts

യു.എ.ഇയുടെ ഹോപ്പ് പ്രോബയുടെ തുടര്‍ ദൗത്യത്തില്‍ പങ്കാളിയാവാന്‍ പള്ളിക്കരയിലെ അഹമദ് മഷൂദും

ദുബൈ: ചൊവ്വാ ദൗത്യപര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് (അല്‍അമല്‍) ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യമെന്നും ലോകത്തിലെ അഞ്ചാം രാഷ്ട്രമെന്ന നിലയിലും യു.എ.ഇ അഭിമാന നേട്ടത്തില്‍.[www.malabarflash.com]


ഇതിന്റെ തുടര്‍ ദൗത്യത്തില്‍ പങ്കാളിയാവാന്‍ കാസര്‍കോട് പള്ളിക്കര തൊട്ടി സ്വദേശിയായ യുവ എഞ്ചിനീയറും. യു.എ.ഇ നാഷണല്‍ സ്‌പേസ് ആന്റ് സയന്‍സ് ആന്റ് ടെക്‌നോളജി സെന്ററില്‍ (എന്‍.എസ്.എസ്.ടി.സി) സാറ്റലേറ്റ് ഡവലപ്‌മെന്റ് എഞ്ചിനീയറായ അഹമദ് മഷൂദാ(35)ണ് ജില്ലയുടെ അഭിമാനമാകുന്നത്.

നാല് വര്‍ഷമായി യു.എ.ഇ എന്‍.എസ്.എസ്.ടി.സിയില്‍ സീനിയര്‍ റിസര്‍ച്ചെന്റായും വിവിധ പ്രോജക്ടുകളുടെ മാനേജറായും സേവനം അനുഷ്ടിച്ചുവരികയാണ് മഷൂദ്.

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ വാഷിംഗ്ടണില്‍ നടന്ന സ്‌പേസ് ജനറേഷന്‍ അഡൈ്വസറി കൗണ്‍സിലില്‍ യു.എ.ഇയിലെ പ്രതിനിധീകരിച്ച് പങ്കെടുത്തത് മഷൂദായിരുന്നു.

യു.എ.ഇയുടെ ചൊവ്വ ദൗത്യത്തില്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും 2018ല്‍ ആരംഭിച്ച ചൊവ്വാ പര്യവേഷണ ദൗത്യവുമായി ബന്ധപ്പെട്ട് വിവിധ സേവനങ്ങളില്‍ മഷൂദും ഭാഗമാണ്. ഏഴ് മാസത്തെ യാത്രക്ക് ശേഷമാണ് ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രിയോടെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.

മനുഷ്യരെ ചൊവ്വയിലെത്തിക്കുന്നതുള്‍പ്പെടെയുള്ള ഭാവി പദ്ധതികള്‍ യു.എ.ഇ ആവിഷ്‌ക്കരിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട ദൗത്യനിര്‍വ്വഹണത്തില്‍ അഹമദ് മഷൂദുമുണ്ടാവും. യു.എ.ഇയുടെ സ്വപ്‌നനേട്ടത്തില്‍ പങ്കാളിയായതിന്റെ അതീവ സന്തോഷത്തിലാണ് മഷൂദ്. 2017ലെ യു.എ.ഇ.യു ചാന്‍സലേര്‍സ് അവാര്‍ഡ് മഷൂദിനെ തേടിയെത്തിയിരുന്നു.

Post a Comment

0 Comments