ഷെട്ടിക്ക് പുറമെ മലയാളിയും എൻ.എം.സി ഹെൽത്ത്കെയർ മുൻ സി.ഇ.ഒയുമായ പ്രശാന്ത് മങ്ങാട്ട് അടക്കമുള്ള മുതിർന്ന ഉദ്യേഗസ്ഥരുടെ സ്വത്തുകൾ മരവിപ്പിക്കാനും ലണ്ടനിലെ കോടതി നിർദേശിച്ചു.
നേരത്തെ ദുബൈയിലും ഇന്ത്യയിലും കോടതികൾ സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ വിധികളിൽ പ്രശാന്ത് മങ്ങാട്ടിന്റെ സ്വത്തിന്റെ കാര്യം പ്രതിപാദിച്ചിരുന്നില്ല. ഷെട്ടിയും പ്രശാന്തുമെല്ലാം നിലവിൽ ഇന്ത്യയിലാണ്. ഷെട്ടി രണ്ട് മാസം മുൻപ് യു.എ.ഇയിലേക്ക് മടങ്ങിയെത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, ബംഗളൂരു വിമാനത്താവളത്തിൽ ഷെട്ടിയെ പോലീസ് തടയുകയായിരുന്നു.
0 Comments