കാസറകോട്: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ "ആദരാഞ്ജലി' വിവാദത്തില്‍ നടപടി. കാസറകോട് ബ്യൂറോയിലെ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. മാര്‍ക്കറ്റിംഗ്, ഡിസൈനിംഗ് ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.[www.malabarflash.com]
ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന ദിവസം യാത്രയുടെ മുഴുവന്‍ പേജ് പരസ്യം വീക്ഷണത്തില്‍ വന്നിരുന്നു. യാത്രയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഭാഗത്ത് ആദരാഞ്ജലികള്‍ എന്നാണ് അച്ചടിച്ചിരുന്നത്. ഇതാണ് വിവാദത്തിന് കാരണമായത്.
സംഭവത്തെ അനുകൂലിച്ചും പരിഹസിച്ചും രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കിട്ടിരുന്നു.
0 Comments