NEWS UPDATE

6/recent/ticker-posts

പോർച്ചിലെ ജീപ്പ് പിന്നോട്ടുരുണ്ടു, ചുമരിനിടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ഇടിച്ച് ഭിത്തിക്കിടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലാണ് ദാരുണ സംഭവം.[www.malabarflash.com]

കിളിമാനൂർ പുളിമാത്ത് കൊടുവാഴന്നൂർ സ്വദേശി സോമന്റെ ഭാര്യ സുഭദ്ര (57) ആണു മരിച്ചത്. മകളുടെ ഭർതൃവീടായ വിലങ്ങറ കൊച്ചാലുംമൂട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം.

വീടിന്റെ ഗേറ്റിനു മുന്നിൽ ബന്ധുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു സുഭദ്ര. ഇതിനിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പോര്‍ച്ചില്‍ നിന്നും തനിയെ ഉരുണ്ടുവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് വരുന്നതു കണ്ട് ഓടി മറ്റൊരു വീട്ടിലേക്കു കയറുന്നതിനിടെ ജീപ്പിനും ഭിത്തിക്കും ഇടയിൽ ഞെരുങ്ങി സുഭദ്രയക്ക് പരുക്കേറ്റു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments