NEWS UPDATE

6/recent/ticker-posts

വിജയ് യാത്രയുമായി കെ.സുരേന്ദ്രൻ; ഫ്ളാഗ് ഓഫ് ചെയ്യാൻ യോഗി, സമാപനചടങ്ങിൽ അമിത് ഷാ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയേയും മുന്നണിയേയും സജ്ജമാക്കാൻ പാർട്ടി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരി 21-ന് ആരംഭിക്കും.[www.malabarflash.com]

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥാണ് വിജയ് യാത്ര എന്ന് പേരിട്ട പ്രചാരണയാത്ര ഉദ്ഘാടനം ചെയ്യുക. ഫെബ്രുവരി 20-നാണ് നേരത്തെ യാത്ര തുടങ്ങാൻ തീരുമാനിച്ചതെങ്കിലും യോ​ഗിയുടെ സൗകര്യാർത്ഥമാണ് പരിപാടി ഒരു ദിവസത്തേക്ക് നീട്ടിവച്ചത്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്ന വിജയ് യാത്രയുടെ സമാപനചടങ്ങിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്നുണ്ട്. 

കേരളത്തിലുടനീളം നൂറോളം കേന്ദ്രങ്ങളിൽ വിജയ് യാത്രയ്ക്ക് സ്വീകരണം നൽകും. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പാർട്ടിക്കായി പ്രകടന പത്രിക തയ്യാറാക്കാൻ കുമ്മനം രാജശേഖരൻ അധ്യക്ഷനായി പ്രത്യേക സമിതിക്കും ബിജെപി സംസ്ഥാന കമ്മിറ്റി രൂപം നൽകിയിട്ടുണ്ട്.

Post a Comment

0 Comments