മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ മൊയ്തു-മറിയുമ്മ ദമ്പതികളുടെ മകളും കുഞ്ചത്തൂര്‍ മാഡയിലെ ഷാഫിയുടെ ഭാര്യയുമായ ഫാത്തിമത്ത് നൗഷീന (30)യാണ് മരിച്ചത്.
നൗഷീന രണ്ടാഴ്ചമുമ്പ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇതിനിടെയാണ് അസുഖം പിടിപെട്ടത്. പരിശോധനയില്‍ ന്യൂമോണിയയും കോവിഡ് പോസിറ്റീവും സ്ഥിരീകരിച്ചിരുന്നു. അതിനിടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.
0 Comments