NEWS UPDATE

6/recent/ticker-posts

വീട്ടിൽനിന്ന്​ ജോലിസ്ഥലത്തേക്ക്​ പോയ സുബീറയെ കാണാതായിട്ട്​ 19 ദിവസം; തുമ്പൊന്നും ലഭിക്കാതെ പോലീസ്

മലപ്പുറം: 20 ദിവസം മുമ്പ് വീട്ടിൽനിന്ന് ജോലി സ്ഥലത്തേക്ക് പോകവെ കണാതായ 21കാരിയെ കണ്ടെത്തിയില്ല. വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂര്‍ സ്വദേശി കിഴക്കെ പറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തിനെയാണ് മാര്‍ച്ച് 10ന് കാണാതായത്.[www.malabarflash.com]

തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടരുകയാണെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചില്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് പിതാവും ആക്​ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ആവശ്യപ്പെട്ടു.

വെട്ടിച്ചിറയിലെ ഡെൻറല്‍ ക്ലിനിക്കില്‍ സഹായിയായി ജോലി ചെയ്യുന്ന സുബീറ രാവിലെ ഒമ്പതിനാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാൽ, ജോലി സ്ഥലത്ത് എത്തിയില്ല. മൊബൈൽ ഫോണില്‍ തുടരെ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് സ്വിച്ച് ഓഫായി.

അസ്വഭാവിക പെരുമാറ്റം എന്തെങ്കിലും ഉണ്ടായതായി ബന്ധുക്കളും വീട്ടുകാരും ഓര്‍ക്കുന്നില്ലെന്ന് പിതാവ് കബീർ പറഞ്ഞു. സുബീറയെ കുറിച്ചു വിവരം ലഭിക്കുന്നവർ   8590767384, 9605210803 ബന്ധപ്പെടണം. 

വാര്‍ത്തസമ്മേളനത്തില്‍ ആക്​ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ടി. മുഹമ്മദ് ഇസ്മാഈല്‍, നാസര്‍ നെല്ലിയാളില്‍, മിസ്ഹബ് തങ്ങള്‍, പി. യാഹു, പി. ശിഹാബ് എന്നിവരും സംബന്ധിച്ചു.

Post a Comment

0 Comments