NEWS UPDATE

6/recent/ticker-posts

2021 ട്രൈബറുമായി റെനോ; വില 5.30 ലക്ഷം രൂപ

രാജ്യത്തെ എംപിവി സെഗമെന്‍റില്‍ ഇന്നോവയെന്ന വല്ല്യേട്ടനെ വിറപ്പിച്ച ഒരു കൊച്ചുപയ്യനാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുടെ ട്രൈബര്‍. കമ്പനിയുടെ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലുകളില്‍ ഒന്നായ ട്രൈബര്‍ എംപിവിയുടെ പുതിയ പതിപ്പും വിപണിയില്‍ അവതരിപ്പിച്ചു.[www.malabarflash.com]


2021 ട്രൈബറിന്‍റെ പ്രാരംഭ പതിപ്പിന് 5.30 ലക്ഷം രൂപയും ഉയര്‍ന്ന ഈസി-R AMT വേരിയന്റിന് 7.65 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയെന്ന് കാര് ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പതിപ്പിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. 11,000 രൂപ ടോക്കണ്‍ തുകയില്‍ വാഹനം ബുക്ക് ചെയ്യാമെന്നാണ് റിപ്പോർട്ട്.



നിലവിലുള്ള മോഡലിനെക്കാള്‍ കുറച്ചു മാറ്റങ്ങളോടെയാണ് പുതിയ വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ട്രൈബറിൽ സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ, ഫോണ്‍ നിയന്ത്രണങ്ങള്‍ എന്നിവ ലഭിക്കുന്നു. ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കാനും,എല്ലാ കളര്‍ ഓപ്ഷനുകളിലുടനീളം ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയറുകളും പുതിയ ബോഡി കളറും ലഭിക്കുന്നുണ്ട്. മൂണ്‍ലൈറ്റ് സില്‍വര്‍, ഇലക്ട്രിക് ബ്ലൂ, മെറ്റല്‍ മസ്റ്റാര്‍ഡ്, ഐസ് കൂള്‍ വൈറ്റ്, ഔട്ട്ബാക്ക് ബ്രോണ്‍സ് എന്നീ അഞ്ച് നിറങ്ങളിലാണ് പുതിയ ട്രൈബര്‍ എത്തുന്നത്. ഈ അഞ്ച് നിറങ്ങളുടെയും ഡ്യുവല്‍ ടോണ്‍ പതിപ്പും എത്തുന്നുണ്ട്. ഈ നിറങ്ങള്‍ക്കൊപ്പം ബ്ലാക്ക് റൂഫാണ് ഇതില്‍ നല്‍കുന്നത്. റെഗുലര്‍ മോഡലിനെക്കാള്‍ 17,000 രൂപ അധികമാണ് ഡ്യുവല്‍ ടോണിന്. ട്രൈബര്‍ നിരയില്‍ മുമ്പുണ്ടായിരുന്ന ഫെയറി റെഡ് നിറം നിരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് സൂചന.

3990 എം.എം. നീളം, 1739 എം.എം. വീതി, 1643 എം.എം. ഉയരം, 2636 എം.എം. വീല്‍ബേസുമാണ് ട്രൈബറിനുള്ളത്. 947 കിലോഗ്രാമാണ് ഭാരം. 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ട്രൈബറിന് കരുത്തേകുന്നത്. 6250 ആര്‍.പി.എമ്മില്‍ 72 പി.എസ് പവറും 3500 ആര്‍.പി.എമ്മില്‍ 96 എന്‍.എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. ഗിയര്‍ബോക്‌സുകളാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

2019-ഓഗസ്റ്റിലാണ് എംപിവി ശ്രേണിയിലേക്ക് ട്രൈബറിനെ റെനോ അവതരിപ്പിക്കുന്നത്. ബിഎസ്4 പെട്രോള്‍ എഞ്ചിനിലായിരുന്ന ട്രൈബറിനെ ആദ്യം കമ്പനി അവതരിപ്പിക്കുന്നത്. 2020 ജനുവരിയില്‍ വാഹനത്തിന്റെ ബിഎസ്6 പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു. നിരത്തിലെത്തി രണ്ട് വര്‍ഷം തികയാറാകുമ്പോള്‍ ഈ വാഹനത്തിന്റെ 70,000 യൂണിറ്റാണ് വിറ്റഴിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. കമ്പനിയുടെ CMF-A+ പ്ലാറ്റ്ഫോമിലാണ് സബ് -4 മീറ്റര്‍ എംപിവി നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ മൂന്നാം നിരയിലെ സീറ്റുകള്‍ക്കായി സെഗ്മെന്റ്-ഫസ്റ്റ് മോഡുലാര്‍ ഫംഗ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. ഈസിഫിക്‌സ് എന്ന് വിളിക്കുന്നു, ഇത് നൂറിലധികം ഇരിപ്പിടങ്ങള്‍ നേടാന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്നു. വാസ്തവത്തില്‍, ട്രൈബറിന്റെ മൂന്നാമത്തെ വരി രണ്ട് മുതിര്‍ന്നവര്‍ക്ക് വരെ സുഖമായി ഇരിക്കാന്‍ സാധിക്കും.

അടുത്തിടെ എഎംടി പതിപ്പിനെ അവതരിപ്പിച്ച് കമ്പനി ലൈനപ്പ് വിപുലീകരിച്ചിരുന്നു. RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്. എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വില തന്നെയായിരുന്നു പ്രധാന പ്രത്യേകത.

Post a Comment

0 Comments