NEWS UPDATE

6/recent/ticker-posts

ദേശീയ ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപ്പിന് ഉദുമയിൽ തുടക്കമായി

ഉദുമ: മൂന്ന് ദിവസങ്ങളിലായി ഉദുമ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന 22 മത് ദേശീയ ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. 16 വയസ്സിന് താഴേയും, 21 വയസ്സിന് താഴെയുമായി മിനി, യൂത്ത് എന്നിവയിൽ നാല് വിഭാഗങ്ങളിലായാണ് മത്സരം.[www.malabarflash.com] 

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 400 ഓളം കുട്ടികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. സംസ്ഥാന പ്രസിഡൻ്റ് കാപ്പിൽ മുഹുദ്പാഷ പതാക ഉയർത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ചെയർമാൻ ബാലൻ അമ്പാടി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന പ്രസിഡൻ്റ് കാപ്പിൽ മുഹുദ്പാഷ അധ്യക്ഷത വഹിച്ചു. ടെന്നീസ് വോളിബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടി ഡോ. വെങ്കടേഷ് വാഗ് വാദ് മുഖ്യാത്ഥിതിയായി. 

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, സ്കൂൾ പ്രഥമധ്യപകൻ ടി വി മധുസൂതനൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന ട്രഷറർ പി ശഫീക് സ്വാഗതവും സെക്രട്ടറി ടി എം അബ്ദുൾ റഹ്മാൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments