NEWS UPDATE

6/recent/ticker-posts

ഉദുമയിൽ നടന്ന 22-ാം മത് ദേശീയ മിനി-യൂത്ത് ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

ഉദുമ: മൂന്ന് ദിവസങ്ങളിലായി ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടന്ന 22-ാം മത് ദേശീയ മിനി-യൂത്ത് ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. 16 വയസ്സിനും 21 വയസിനും താഴേ ഉള്ളവര്‍ക്കായി ആറ് വിഭാഗങ്ങളിലായിരുന്നു മത്സരം.[www.malabarflash.com] 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 350 ഓളം കായിക താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. 

ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബാലന്‍ അമ്പാടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മിനി ബോയ്സ്, ഗേള്‍സ്, മിക്സ് വിഭാഗത്തില്‍ ആന്ധ്രപ്രദേശ് ചാമ്പ്യന്മാരായി. മിനി ബോയ്സ്, മിക്സ് വിഭാഗത്തില്‍ മഹാരാഷ്ട്രയും ഗേള്‍സ് വിഭാഗത്തില്‍ കേരള രണ്ടാം സ്ഥാനം കരസ്ഥമാക്കി. യൂത്ത് ബോയ്സ് വിഭാഗത്തില്‍ ഗുജറാത്ത് ഒന്നും മഹാരാഷ്ട്ര രണ്ടാം സ്ഥാനവും നേടി. ഗേള്‍സ് വിഭാഗത്തില്‍ കേരളത്തിനെ പരാജയപ്പെടുത്തി മഹാരാഷ്ട്ര ജേതാക്കളായി. മിക്സ് വിഭാഗത്തില്‍ ചത്തീസ്ഗഢ് ഒന്നും ഗോവ രണ്ടാം സ്ഥാനവും നേടി. 

സമാപന ചടങ്ങില്‍ടെന്നീസ് വോളിബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വെങ്കടേഷ് വാഗ് വാദ്, ട്രഷറര്‍ ജഡേജ, ഗ്രാമ പഞ്ചായത്തംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, സ്‌കൂള്‍ പ്രഥമധ്യാപകന്‍ ടി വി മധുസൂതനന്‍, റഫീഖ് അങ്കകളരി, വി വി കൃഷ്ണന്‍, കോടി മുഹമ്മദ്, മനോജ് പള്ളിക്കര, മൂസ പാലക്കുന്ന്, വിശ്വനാഥന്‍ നീലേശ്വരം, സി എച്ച് ഫസല്‍, ഹബീബ് ചെമ്പരിക്ക, റഹ്മാന്‍ പാലക്കുന്ന്, കെ ടി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ പി ശെഫീഖ് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments