NEWS UPDATE

6/recent/ticker-posts

വിവാഹിതയായി മണിക്കൂറുകള്‍ക്കകം നവവധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മംഗളൂരു: വിവാഹിതയായി മണിക്കൂറുകള്‍ക്കകം നവവധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഡയാറിലാണ് സംഭവം. അഡയാര്‍ കണ്ണൂരിനടുത്ത് ബിര്‍പുഗുദ്ദെ ജമാത്ത് പ്രസിഡണ്ട് കെ.എച്ച്.കെ അബ്ദുല്‍ കരീം ഹാജിയുടെ മകളായ ലൈല അഫിയ (23) ആണ് മരണപ്പെട്ടത്.[www.malabarflash.com]

മുബാറക് എന്നയാളുമായി അഫിയയുടെ വിവാഹം ഞായറാഴ്ച നടന്നിരുന്നു. പിന്നീട് അഡയാര്‍ ഗാര്‍ഡനില്‍ വിവാഹസത്ക്കാരവും നടന്നു. അതിനുശേഷം മുബാറക് അഫിയയെയും കൂട്ടി തന്റെ മരുമക്കളുടെ വീട്ടില്‍ പോയി. 

രാത്രി ഭക്ഷണത്തിന് ശേഷം ദമ്പതികള്‍ ഈ വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അഫിയക്ക് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments