NEWS UPDATE

6/recent/ticker-posts

കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ പ്രതിനിധി സമ്മേളനം മാര്‍ച്ച് 24ന് സഅദിയ്യയില്‍

കാസര്‍കോട്: കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ പ്രതിനിധി സമ്മേളനം മാര്‍ച്ച് 24-ന് ദേളി സഅദിയ്യ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 12:30-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 1 മണിക്ക് നടക്കുന്ന നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും.[www.malabarflash.com]


തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് പതാക ഉയര്‍ത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ 9 സോണുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 114 പ്രതിനിധികള്‍ സംബന്ധിക്കുന്ന പരിപാടിയില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ ഭാരവാഹികളെ സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടറി പ്രൊഫസര്‍ യു സി അബ്ദുല്‍ മജീദ് ജില്ലാ നിരീക്ഷകന്‍ ഹമീദ് മാസ്റ്റര്‍ ചൊവ്വ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

സമസ്ത മുശാവറ അംഗം മുഹമ്മദലി സഖാഫി തൃകരിപ്പൂര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി ബി ബഷീര്‍ പുളിക്കൂര്‍, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജാഫര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തും.

ജില്ലാ ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സി എല്‍ ഹമീദ്, മദനി ഹമീദ് ഹാജി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ സംബന്ധിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും കന്തല്‍ സൂപ്പി മദനി നന്ദിയും പറഞ്ഞു.

Post a Comment

0 Comments