NEWS UPDATE

6/recent/ticker-posts

വാഹന രേഖകളുടെ കാലാവധി ജൂൺ 30 വരെ നീട്ടി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പ​ശ്​​ചാ​ത​ല​ത്തി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, റ​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ( ആ​ർ.​സി), പെ​ർ​മി​റ്റ്​ തു​ട​ങ്ങി വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി 2021 ജൂ​ൺ 30 വ​രെ നീ​ട്ടി.[www.malabarflash.com]

ലോ​ക്​ ഡൗ​ൺ കാ​ര​ണം പു​തു​ക്കാ​ൻ ക​ഴി​യാ​ത്ത 2020 ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ 2021 മാ​ർ​ച്ച്​ 31 ന്​ ​അ​വ​സാ​നി​ക്കു​ന്ന​തോ ആ​യ വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ്​ നീ​ട്ടി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ കാ​ലാ​വ​ധി തീ​ർ​ന്ന രേ​ഖ​ക​ൾ​ 2021 ജൂ​ൺ 30 വ​രെ സാ​ധു​വാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത, ഹൈ​വേ മ​ന്ത്രാ​ല​യം സം​സ്​​ഥാ​ന​ങ്ങ​ളോ​ട്​ നി​ർ​ദേ​ശി​ച്ചു. ഇ​തി​നു​മു​മ്പ്​ നാ​ലു​ത​വ​ണ വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി​യി​ട്ടു​ണ്ട്.

Post a Comment

0 Comments