NEWS UPDATE

6/recent/ticker-posts

കോവിഡ്​ വാക്​സിനാണെന്ന്​ തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന്​ കുത്തിവെച്ചു​; ബന്ധുവിന്‍റെ വീട്ടിൽനിന്ന്​ 30 പവ​ൻ കവർന്ന യുവതി പിടിയിൽ

ചെന്നൈ: കോവിഡ്​ വാക്​സിൻ കുത്തിവെപ്പ്​ നടത്താമെന്ന്​ പറഞ്ഞ്​ തെറ്റിദ്ധരിപ്പിച്ച്​ മയക്കുമരുന്ന്​ കുത്തിവെച്ച്​ വീട്ടിൽനിന്ന്​ 30 പവന്റെ സ്വർണാഭരണങ്ങൾ മോഷ്​ടിച്ച കേസിൽ യുവതി പിടിയിൽ. പെരമ്പലൂർ കീഴ്​ക്കരക്കാട്​ സത്യ(30) ആണ്​ പ്രതി.[www.malabarflash.com]


അകന്നബന്ധുവായ കൃഷ്​ണമൂർത്തിയുടെ വീട്ടിലെത്തി തന്റെ പക്കൽ കോവിഡ്​ വാക്​സിനുണ്ടെന്ന്​ അറിയിച്ചു. തുടർന്ന്​ കൃഷ്​ണമൂർത്തിയും കുടുംബാംഗങ്ങളും കുത്തിവെപ്പിന്​ സമ്മതിച്ചു. കൃഷ്​ണമൂർത്തി, ഭാര്യ രാസാത്തി, രണ്ട്​ പെൺമക്കൾ എന്നിവരാണ്​ കുത്തിവെപ്പിന്​ തയ്യാറായത്. 

 
കോവാക്​സിന്​ പകരം മയക്കുമരുന്ന്​ കുത്തിവെച്ചതോടെ നാലുപേരും ബോധരഹിതരായി. തുടർന്ന്​​ 30 പവന്റെ സ്വർണാഭരണങ്ങളുമായി പ്രതി കടന്നുകളയുകയായിരുന്നു. അടുത്തദിവസം രാവിലെ ബോധം തെളിഞ്ഞതോടെയാണ്​ തട്ടിപ്പിനിരയായ വിവരമറിയുന്നത്​. തുടർന്ന്​ രാമനത്തം പൊലീസ്​ സ്​​റ്റേഷനിൽ പരാതി നൽകി. സത്യയെ മംഗലാപുരത്തുവെച്ചാണ്​​ പോലീസ്​ പിടികൂടിയത്​.

Post a Comment

0 Comments