NEWS UPDATE

6/recent/ticker-posts

ഉദുമയിലും പരിസരങ്ങളിലും 37 മരങ്ങൾ ഭീഷണിയിൽ

ഉദുമ: ഉദുമയിലുംപരിസരങ്ങളിലും ആകെയുള്ള 773 മരങ്ങളിൽ 37 മരങ്ങൾ ഭീഷണിയിൽ . 736 മരങ്ങൾ യാതൊരു തര ഭീഷണിയുമില്ലാതെ വളരുന്നുണ്ട്. ഇതിൽ 643 മരങ്ങൾ നട്ടതും 130 മരങ്ങൾ തനിയെ വളർന്നതുമാണ്.[www.malabarflash.com]


ജീവനാണ് മരം എന്ന സന്ദേശമോതി വിവിധ സന്നദ്ധ സംഘടനകളുടെ കോ ഓർഡിനേഷൻ കമ്മിറ്റി ജനകീയ പങ്കാളിത്തത്തോടെയാണ് കളനാട് മുതൽ ബേക്കൽ വരെയുള്ള പൊതു സ്ഥലത്തെ തണൽ മരങ്ങളുടെ ജനകീയ കണക്കെടുപ്പ് നടത്തിയത്.



ഉമേശ് ഉദുമ, പാറഫ്രണ്ട്സ്, പുലരി, ബ്രദേർസ് ക്ലബ് പാലക്കുന്ന്, യുവ ശക്തി തൃക്കണ്ണാട്, വിക്ടറി പള്ളം ,സഖി ഉദയമംഗലം, ഹെൽത്ത് ലൈൻ ,ജെം കാസർകോട് എന്നീ സംഘടനകളാണ് കണക്കെടുപ്പ് നടത്തിയത്. 

കണക്കെടുപ്പിൽ കണ്ടെത്തിയ മരങ്ങൾ:
അക്കേഷ്യ 27, അരയാൽ 4, അശോകമരം 3, ആൽമരം 19, ഇലഞ്ഞി 1, ഈന്ത് 1, ഈന്തപന 2, ഉണ്ട് 2, എരിക്ക് 1, കണിക്കൊന്ന 7 ,കനി മരുത് 4, കാട്ടുമരം 1, കുയിലാംകോട്ട 3, കുർ കൂട്ടി 31, ചന്ദനമരം 1, ചുകിരി1, ഞാവൽ 3, തണൽമരം 136, താന്നി 50, തെങ്ങ് 3, തേക്ക് 52, നെല്ലിക്ക 3, പന 1, പ്ലാവ് 15, പാല 14, പുളി 7, പുള്ളി വാക7, പേരക്ക 1, പൊന്ന കയ്യ 1, ബദാം 36, ബറി 36,ബേട്സ് ജെറി 1, മഞ്ചാടി 5, മന്ദാരം 17, മരുത് 46, മൾബറി1, മഴമരം 47, മഹാഗണി 9, മാരുത് 9, മാവ് 21,മുഗുരി പഴം 5,മുടുമ്പിലാവ്1, മുള 112, മുള്ള് വേണ്ട 2, മുള്ളാൽ 2, മെയ് ഫ്ലവർ 16, ലക്ഷ്മി തരു7, വേങ്ങ4, വേപ്പ് 21,സീമ കൊന്ന 15 .

തണൽ മരങ്ങളുടെ ജനകീയ കണക്കെടുപ്പിൻ്റെ രജിസ്റ്ററി ഉദയമംഗലം ഡോ. സാലിഹ് മാതൃകാവനം പരിസരത്ത്  ജില്ലാ പരിസ്ഥിതി സമിതി പ്രസിഡൻ്റ് അഡ്വ .ടി വി രാജേന്ദ്രനിൽ നിന്ന് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി ഏറ്റുവാങ്ങി . 

 മാതൃകാ വന സംരക്ഷണത്തിനായി ഡോ. സാലിഹ് മുണ്ടോളിനായി ഏർപ്പെടുത്തിയ ഉപഹാരം ഫാറൂക്ക് കാസ്മി, പ്രഫ വി ഗോപിനാഥനിൽ നിന്ന് ഏറ്റുവാങ്ങി.

കെഎംഅഷ്റഫ്, എകെ ഉദയഭാനു, ശ്രീജ പുരുഷോത്തമൻ, താജുദ്ദീൻ പടിഞ്ഞാർ, അബ്ദുല്ല കുഞ്ഞി ഉദുമ, ജീസ്ന നാരായണൻ, കിരൺ ഉദുമ, സുകുമാരൻ ഉമേശ് നഗർ, റിച്ചു പാലക്കുന്ന് എന്നിവർ സംസാരിച്ചു .

മോഹനൻ മാങ്ങാട് സ്വാഗതവും വേണുഗോപാലൻ പള്ളം നന്ദിയും പറഞ്ഞു .

Post a Comment

0 Comments