NEWS UPDATE

6/recent/ticker-posts

മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം; ധാക്കയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പോലീസുകാരും പ്രതിഷേധകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് നാല് പ്രതിഷേധക്കാര്‍ക്ക് ജീവന്‍ നഷ്ടമായത്. ചിറ്റഗോങ്ങില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ പോലീസ് കണ്ണീര്‍ വാതകങ്ങളും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു.[www.malabarflash.com]


പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിലേക്കെത്തി അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചവരെ ഒഴിപ്പിക്കുന്നതിനായി കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ റഫിഖ്വല്‍ ഇസ്ലം വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഒട്ടേറെ പേരാണ് രാജ്യ തലസ്ഥാനമായ ധാക്കയിലേക്കെത്തിയത്. ബാരിക്കേഡുകള്‍ ഉള്‍പ്പെടെ നിരത്തിവെച്ചാണ് പോലീസുകാര്‍ പ്രതിഷേധകരെ തടഞ്ഞത്. തലസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു വെന്ന് ധാക്കയില്‍ നടന്ന ബംഗ്ലാദേശ് ദേശീയ ദിനാചരണ പരിപാടിയില്‍ സംസാരിക്കവെ നരേന്ദ്രമോദി പറഞ്ഞു. സ്വാതന്ത്ര്യപോരാട്ടത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തനിക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നെന്നും മോദി പറഞ്ഞു. 

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ ആദ്യമായി പങ്കെടുത്ത സമരമാണത്. ബംഗ്ലാദേശില്‍ പാക്കിസ്ഥാന്‍ നടത്തിയ അക്രമങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. ആ ചിത്രങ്ങള്‍ മനസില്‍ തങ്ങി നിന്നത് കൊണ്ട് കുറേ ദിവസത്തേക്ക് തനിക്ക് ശരിക്കുറങ്ങാന്‍ പോലും സാധിച്ചിരുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments