NEWS UPDATE

6/recent/ticker-posts

ചക്കക്കുരുവിന്​ ആമസോണിൽ ഇപ്പോൾ വിലക്കുറവുണ്ട്​; കിലോക്ക്​ 663 രൂപ മാത്രം

ആദായ വിലയിൽ ഉപഭോക്​താക്കൾക്കായി വെണ്ണീർ എത്തിച്ച ആമസോൺ പുതിയ ഉൽപന്നവുമായി ആവശ്യക്കാരുടെ മനസ്​ കവരുന്നു. ഇത്തവണ ആമസോൺ ഉപഭോക്​താക്കൾക്കായി അവതരിപ്പിക്കുന്നത്​ 'കേരള ജാക്ക്​ ഫ്രൂട്ട്​ സീഡ്​' ആണ്​.[www.malabarflash.com]

പേരു കേട്ട്​ ഞെട്ടേണ്ട. സാധനം നമ്മുടെ പ്രിയപ്പെട്ട ചക്കക്കരുവാണ്​. 300 ​ഗ്രാമിന്‍റെ പാക്കറ്റിന്​ യഥാർഥ വില 299 രൂപയാണെങ്കിലും ഇപ്പോൾ വാങ്ങുകയാണെങ്കിൽ 33 ശതമാനം വിലക്കുറവ്​ നൽകുന്നുണ്ട് ആമസോൺ. 199 രൂപക്ക്​ 300 ഗ്രാമിന്‍റെ ഒരു പാക്കറ്റ്​ ആമസോൺ നിങ്ങളുടെ വീട്ടിലെത്തിക്കും.

ചക്കക്കുരുവിന്‍റെ ഗുണഗണങ്ങളും ആമസോൺ വിശദീകരിക്കുന്നുണ്ട്​​. പോഷക ഗുണങ്ങൾ ഏറെയുള്ള ചക്കക്കുരു ത്വക്ക്​ രോഗങ്ങളെ അകറ്റു​മത്രെ. രക്​തത്തിന്‍റെ ഗുണം വർധിപ്പിക്കാനും വിളർച്ച ഒഴിവാക്കാനും ചക്കക്കുരു നല്ലതാണ്​. പ്രതിരോധ ശേഷി വർധിപ്പിക്കാനും ചക്കക്കുരുവിലടങ്ങിയ ഇരുമ്പിന്‍റെ അംശം സഹായിക്കും. ദഹനപ്രശ്​നങ്ങൾ പരിഹരിക്കാനും നേത്രാരോഗ്യത്തിനും ചക്കക്കുരു അത്യൂത്തമമാണത്രെ. ചക്കക്കുരുവിന്‍റെ ഗുണഗണങ്ങൾ മുഴുവൻ വിശദീകരിക്കുന്നില്ലെന്നും അതിന്‍റെ പ്രയോജനങ്ങളെ കൂറിച്ച്​ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമുണ്ടെന്നും ആമസോൺ പറയുന്നു.

നേരത്തെ വെണ്ണീർ ആമസോൺ വിൽപനക്കെത്തിച്ചിരുന്നു. ഒരു കിലോക്ക്​ 200 രൂപയാണ്​ വെണ്ണീറിന്‍റെ വില.

Post a Comment

0 Comments