ഇബ്രാഹിമിന്റെ കൂടെ ലോറിയിൽ കല്ല് ക്വാറിയിലേക്ക് മുർശിദും പോയിരുന്നു. അവിടെവെച്ച് ഇബ്രാഹിം ഓടിച്ച ലോറിക്കടിയിൽ മുർശിദ് അബദ്ധത്തിൽ പെടുകയുമായിരുന്നു. ലോറിയുടെ ടയർ മുർശിദിന്റെ ദേഹത്ത് കയറി. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇബ്രാഹിമിന്റെ രണ്ട് മക്കളിൽ മൂത്തയാളാണ് മുർശിദ്. സഫ സഹോദരിയാണ്. മൃതദേഹം പോസ്റ്റ് മോർടത്തിന് ശേഷം ഉജിറെ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
0 Comments